Header Ads

ad728
  • Breaking News

    കായിക രംഗത്തെ മികച്ച നേട്ടവുമായി ത്രേസ്യാമ്മ ഫ്രാൻസിസ്



    പയ്യാവൂർ: സർക്കാർ ജീവനക്കാർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന തല സിവിൽ സർവീസ് കായിക മേളയിൽ പഞ്ചായത്ത് വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കണ്ണൂർ ജില്ലയിലെ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലാർക്ക് ത്രേസ്യാമ്മ ഫ്രാൻസിസ് മികവാർന്ന നേട്ടം കരസ്ഥമാക്കി. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡലും 4 X 100 മീറ്റർ റിലേ മൽസരത്തിൽ മൂന്നാം സ്ഥാനത്തോടെ വെങ്കല മെഡലും ത്രേസ്യാമ്മ ഫ്രാൻസിസ്  നേടിയെടുത്തു. പടിയൂർ വള്ളിത്തലയിലെ പരേതനായ വെട്ടിക്കുഴിയിൽ ഫ്രാൻസിസിന്റെയും ഏലിയാമ്മയുടെയും മകളും കുറുമാത്തൂരിലെ ജയ്മാരുതി കാർസ് ഉടമ മാത്യു വടകരയുടെ ഭാര്യയുമാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728