Header Ads

ad728
  • Breaking News

    വെമ്പുവ മാർസ്ലീവ ദേവാലയ തിരുനാൾ തുടങ്ങി.



    പയ്യാവൂർ: വെമ്പുവ മാർസ്ലീവ ദേവാലയത്തിലെ തിരുനാളിന് ഇടവകാ വികാരി ഫാ.തോമസ് മുണ്ടമറ്റം കൊടിയേറ്റിയതോടെ തുടക്കം കുറിച്ചു. ആഘോഷങ്ങൾ ജനുവരി ഒന്നിന് സമാപിക്കും.ഇന്ന് വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന , വചനസന്ദേശം , നൊവേന എന്നിവയ്ക്ക്  ഫാ . ജെയിംസ് ചെല്ലങ്കോട്ട്  വൈകുന്നേരം നാലിന് കാർമികനാകും. (വെള്ളി) മുതൽ 30 വരെ വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന , വചനസന്ദേശം , നൊവേന എന്നിവ നടക്കും. 24 നു രാത്രി 12 ന് വിശുദ്ധ കുർബാന , വചനസന്ദേശം, 25ന്  രാവിലെ ഏഴിന് വിശുദ്ധ കുർബാന , വചനസന്ദേശം എന്നിവ നടക്കും. വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ . വിബിൻ വരമ്പകത്ത് , ഫാ . ജോസ് മാടപ്പാട്ട് , ഫാ . തോമസ് മുണ്ടമറ്റം , ഫാ . തോമസ് ഇളംപുരയിടം , ഫാ . ജിസ് കളപ്പുരയ്ക്കൽ , ഫാ . ജോയിസ്  പാലയ്ക്കൽ , ഫാ . മാത്യു ഓലിക്കൽ , ഫാ . സാവിയോ കരിങ്ങട  എന്നിവർ കാർമികരാവും. 31 ന് വൈകുന്നേരം നാലിന് തിരുനാൾ പാട്ടുകുർബാന , തിരുനാൾ സന്ദേശം എന്നിവയ്ക്ക് ആർച്ച്  ബിഷപ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യ കാർമികനാകും . 5.30 ന് ഉണ്ണിശോയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം ,ഏഴിന് ലദീഞ്ഞ് , ആശിർവാദം . ജനുവരി ഒന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന , വചന സന്ദേശം എന്നിവയ്ക്ക് ഫാ . ജോസ് മാടപ്പാട്ടും 10 ന് തിരുനാൾ കുർബാന , വചന സന്ദേശം എന്നിവയ്ക്ക് റവ ഡോ . ഫിലിപ്പ് കവിയിലും കാർമികരാകും. തുടർന്ന് പ്രദക്ഷിണം ,സമാപനാശിർവാദം.

    കടപ്പാട് : തോമസ് അയ്യങ്കനാൽ പയ്യാവൂർ 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728