Header Ads

ad728
  • Breaking News

    കുട്ടികളുടെ ഗ്രന്ഥാലയം-ചെങ്ങളായി ഗ്രാമപഞ്ചായത്തിൻ്റെ നൂതന സംരംഭം


    ഗ്രാമ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്ന് ഒരു വർഷം പൂർത്തീകരിക്കുമ്പോൾ കുട്ടികളുടെ ഗ്രന്ഥാലയം എന്ന വ്യത്യസ്തമായ ഒരു സംരംഭത്തിന് രൂപം നൽകുകയാണ് ചെങ്ങളായി ഗ്രാമപഞ്ചായത്ത്.സംസ്ഥാനത്തെ പ്രധാന ഗ്രന്ഥാലയങ്ങളിലെല്ലാം ചിൽഡ്രൺസ് കോർണറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഒരു ഗ്രാമ പഞ്ചായത്തിൻ്റെ ഇനീഷ്യേറ്റീവിൽ കുട്ടികൾക്ക് വേണ്ടി മാത്രമായി ഒരു ഗ്രന്ഥാലയമൊരുങ്ങുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാവും. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് നിടുവാലൂരിൽ തളിപ്പറമ്പ-ഇരിട്ടി സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്ത് വായനശാല കെട്ടിടമാണ് കുട്ടികളുടെ ഗ്രന്ഥാലയമായി മാറുന്നത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഒരു ബൃഹത്തായ ഗ്രന്ഥശേഖരമൊരുക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായി,കുട്ടികൾ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളെ കുറിച്ചറിയുവാൻ സ്കൂൾ തലത്തിൽ ഒരു സർവ്വേ നടത്തുവാനും പൊതുജനങ്ങളിൽ നിന്നും പുസ്തക ശേഖരണം നടത്തുവാനും ശ്രമിക്കും. ഗ്രന്ഥാലയത്തിലേക്കാവശ്യമായ പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള പ്രൊജക്ട് വാർഷിക പദ്ധതിയിലുൾപ്പെടുത്തും. ഗ്രന്ഥാലയത്തിൻ്റെ ഭരണപരമായ കാര്യങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തും. ആയതിന് അനുയോജ്യമായ രീതിയിൽ ഗ്രന്ഥാലയ ബൈല തയാറാക്കും.ചെങ്ങളായി ഗ്രാമപഞ്ചായത്തിലേയും ജില്ലയിലെ സമീപ പ്രദേശങ്ങളിലേയും കുട്ടികളെ ആകർഷിക്കുന്ന വിധം ഗ്രന്ഥാലയം കേന്ദ്രീകരിച്ച് കലാ-സാഹിത്യ മത്സരങ്ങൾ, ക്യാമ്പുകൾ തുടങ്ങിയ സംഘടിപ്പിക്കുവാനും ഗ്രാമ പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്. ഭാവിയിൽ മികച്ച റഫറൻസ് സൗകര്യങ്ങളൊരുക്കി അധുനിക രീതിയിലുള്ള ചിൽഡ്രൺസ് ലൈബ്രറിയായി ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽനിടുവാ ലൂരിൽ സ്ഥിതി ചെയ്യുന്ന  ഗ്രന്ഥാലയത്തെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728