Header Ads

ad728
  • Breaking News

    സ്ത്രീധനവും, വിവാഹ ദൂർത്തുംപവിത്രമായ വിവാഹ കർമ്മത്തെകളങ്കപ്പെടുത്തുന്നു.ഡോ: ഹുസൈൻ മടവൂർ

    കണ്ണൂർ: സ്ത്രീധനം  നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും  നമ്മുടെ സമൂഹത്തിൽ, സ്ത്രീധനത്തിൻ്റെ പേരിൽ കൊലപാതകങ്ങളും, ആത്മഹത്യയും നിത്യസംഭവമാണെന്ന് കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. വിവാഹത്തോടനുബന്ധിച്ചുള്ള  ദൂർത്ത് ഒഴിവാക്കി ലളിതമായ വിവാഹ ചടങ്ങുകൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
          "സ്ത്രീധനം തടയുക; സ്ത്രീത്വത്തെ ആദരിക്കുക " എന്ന 
    പ്രമേയവുമായി എം.ജി.എം.സംസ്ഥാന കമ്മിറ്റി  സംഘടിപ്പിച്ചു വരുന്ന ദ്വൈമാസ കാംപെയ്ൻ്റെ  കണ്ണൂർ ജില്ലാ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
           എം.ജി.എം. ജില്ലാ പ്രസിണ്ട് കെ.പി.ശരീഫ ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം. സംസ്ഥാന സെക്രട്ടറി ഡോ: സുൾഫിക്കർ അലി,ജില്ലാ സെക്രട്ടറി ഡോ: എ.എ. ബഷീർ, ഓർഗനൈസിംഗ് സെക്രട്ടറി  ഇസ്ഹാഖലി കല്ലിക്കണ്ടി, എം.ജി.എം. സംസ്ഥാന സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ, ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി ജംഷീർ ഫാറൂഖി, എം.എസ്.എം. സംസ്ഥാന പ്രസിഡണ്ട് ശാഹിദ് മുസ്‌ലിം ഫാറൂഖി, തുടങ്ങിയവർ പ്രസംഗിച്ചു. എം.ജി.എം. ജില്ലാ സെക്രട്ടറി ഷഹനാസ റഷീദ് സ്വാഗതവും, ജോ. സെക്രട്ടറി ഷഹനാസ് മുനീർ നന്ദിയും പറഞ്ഞു.
    ചുങ്കത്തറ നജാത്തുൽ അനാം  അറബിക് കോളേജ് പ്രിൻസിപ്പാൾ 
    അലി ശാക്കിർ മുണ്ടേരി പ്രമേയ വിശദീകരണം നടത്തി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728