Header Ads

ad728
  • Breaking News

    ദൈവത്തിന്റെ സ്വന്തം നാട് ലഹരിയുടെ നാടായി മാറുന്നത് തടയണം:മാർ ജോസഫ് പാംപ്ലാനി

    തലശ്ശേരി:ദൈവത്തിന്റെ സ്വന്തം നാട് ലഹരിയുടെ നാടായി മാറുന്നു എന്നതും യുവതയും ബാല്യ-കൗമാരങ്ങൾ പോലും മദ്യ-മയക്കുമരുന്ന് ഉപയോഗമെന്ന
    ദുശീലങ്ങളിലേക്ക് കരകയറാനാവാത്തവിധം നിപതിച്ചു കൊണ്ടിരിക്കുന്ന കേരള പശ്ചാത്തലത്തിൽ സർക്കാരും ജനങ്ങളും അതീവ ജാഗ്രതപുലർത്തണമെന്നും കർശനമായ നിയമപാലനത്തിലൂടെ കേരളക്കരയേയും അതിന്റെ സ്വാഭാവിക നന്മയേയും നിലനിർത്തുവാൻ ഭരണ -ഉദ്യോഗസ്ഥ വൃന്ദങ്ങൾ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണമെന്നും
    മാർ ജോസഫ് പാംപ്ലാനി.കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ,പ്രതീക്ഷാ മദ്യപ ചികിത്സാകേന്ദ്രം ഇവയുടെ സംയുക്താഭിമുഖ്യത്തിൽ തലശ്ശേരിയിൽ നടന്ന "ജനം ഉണരണം ലഹരിമുക്ത കേരളത്തിനായ്" എന്ന പ്രോഗ്രാം കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
    കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ,പ്രതീക്ഷ മദ്യപ ചികിത്സാകേന്ദ്രം എന്നിവയുടെ ഡയറക്ടർ ഫാ ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മോൺ.തോമസ് തൈത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.ഏകദിന സെമിനാർ ഫാ.മാത്യു കാരിക്കൽ &ടീം നയിച്ചു.
    എടൂർ,ചെമ്പേരി,പയ്യാവൂർ,കുന്നോത്ത്,ഉളിക്കൽ,കോട്ടൂർ എന്നിവിടങ്ങളിലും പ്രോഗ്രാമുകൾ സംഘടിപ്പിക്കപ്പെട്ടു.
    ആൻറണി മേൽവെട്ടം,ജിൻസി കുഴിമുള്ളിൽ,വിൻസെൻറ് മുണ്ടാട്ടുചുണ്ടയിൽ,മേരി ആലയ്ക്കാമറ്റം,സൻജൻ പുന്നയ്ക്കൽ,ജോയ് എം.എൽ,ദേവസ്യ തൈപ്പറമ്പിൽ,മേരി പാലയ്ക്കലോടി എന്നിവർ
    നേതൃത്വം നൽകി.ലഹരിവിരുദ്ധ പ്രതിജ്ഞയും ദേശീയഗാനവും ഉണ്ടായിരുന്നു .
     റിപ്പോർട്ട് :തോമസ്അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728