Header Ads

ad728
  • Breaking News

    മോൺ.കുര്യാക്കോസ് മുണ്ടാപ്ലാക്കൽ അവാർഡ് സമരിറ്റൻ കുടുംബത്തിനു വേണ്ടി ഏറ്റുവാങ്ങി

    ശ്രീകണ്ഠാപുരം: കെസിവൈഎം-എസ്എംവൈഎം തലശ്ശേരി അതിരൂപത സാമൂഹിക സേവന മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് മുൻ അതിരൂപത ഡയറക്ടർ ആയിരുന്ന മോൺ.കുര്യാക്കോസ് മുണ്ടാപ്ലാക്കലിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 2021ലെ സാമൂഹിക സേവന അവാർഡ്    തളിപ്പറമ്പ് സെൻ്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന കെ.സി.വൈ.എം  യുവജന  സമ്മേളനത്തിൽ വച്ച് തലശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ.ജോസഫ് പാംപ്ലാനി അവാർഡ് നൽകി.
    കോവിഡ് കാലത്ത് സാമൂഹിക മേഖലയിലും കോവിഡ് പ്രതിരോധ മേഖലകളിലും നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. 
     സമരിറ്റൻ ഡയറക്ടർ 
    ഫാ.ബിനു
     പൈംപിള്ളിൽ, ഫാ.തോമസ് കല്ലിടുക്കിൽ ഫാ. അനൂപ് നരിമറ്റത്തിൽ, ഡോക്ടർ ലില്ലി കെ.ജെ, സനിഷ് കുരിശുമല,   എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728