Header Ads

ad728
  • Breaking News

    സംസ്കൃതചിത്തരായ നല്ലൊരു സമൂഹത്തെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - ഡോ.കെ.വി. ഫിലോമിന


    പയ്യാവൂർ: വിദ്യാഭ്യാസം നമ്മളെ സംസ്കൃത ചിത്തരാക്കുന്നതോടെപ്പം തന്നെ സംസ്ക്കാരത്തിന്റെ വലിയ വാതായനങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുകയും ചിന്തയുടെ വിശാലമായ ലോകത്തേക്ക് നമ്മളെ ആനയിക്കുകയും ചെയ്യും. കേവലം ഉദ്യോഗം വാങ്ങിക്കുക എന്നതിനപ്പുറത്തേക്ക് മൂല്യങ്ങളുള്ള, സംസ്ക്കാരമുള്ള സംസ്കൃത ചിത്തരായ നല്ലൊരു സമൂഹത്തേ വാർത്തെടുക്കുക കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന . പയ്യാവൂർ സെന്റ് ആൻസ് സ്കൂളിൽ പുതുതായി ആരംഭിച്ച മോണ്ടിസ്സോറി സ്കൂൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. സ്‌കൂൾ മാനേജർ സിസ്റ്റർ കൊച്ചുറാണി എസ് വി എം അധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പാറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. മോണ്ടിസ്സോറി ട്രെയിനർ യാസ്മിൻ നൗഫൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. സിസ്റ്റർ ജിൻസി,ജോസഫ് സൈമൺ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728