Header Ads

ad728
  • Breaking News

    കേരളപ്പിറവിദിനത്തിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്




     കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചു. അവധിക്ക് നാട്ടിലെത്തിയ കൂട്ടായ്മയിലെ അംഗങ്ങളാണ്  രക്തദാന ക്യാമ്പിന്റെ ഭാഗമായത്.   കണ്ണൂർ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട്  ഡോക്ടർ ലേഖ വി പരിപാടി ഉദ്ഘാടനം ചെയ്തു കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറി അനീഷ് മoത്തിൽ അധ്യക്ഷനായിരുന്നു. ലിജേഷ് ഊരത്തൂർ സ്വാഗതവും ജിജു പി വി നന്ദിയും പറഞ്ഞു. അതിനോടൊപ്പം തന്നെ ടീം കണ്ണൂർ സോൾജിയേഴ്സിൻ്റെ *'വിഷു കൈ നീട്ടം'* സമ്മാന പദ്ധതിയുടെ  കൂപ്പൺ വിതരണോദ്ഘാടനവും നടത്തി.

    പരിപാടിയിൽ വച്ച് സർവീസിൽ നിന്ന് വിരമിച്ച മോറാഴ ഉള്ള  ശൈലേഷ് എന്ന സൈനികനെ ആദരിക്കുകയും ചെയ്തു.

     കഴിഞ്ഞ മൂന്നുവർഷമായി നിരവധി സാന്ത്വന സേവനപ്രവർത്തനങ്ങൾ നടത്തി വരുന്ന കൂട്ടായ്മ ഇതിനു മുമ്പും നിരവധി തവണ ജില്ലയിലെ വിവിധ ആശുപത്രികളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728