Header Ads

ad728
  • Breaking News

    ഐഎൻടിയുസി സജീവ് ജോസഫ് എം എൽ എയ്ക്ക് സ്വീകരണം നൽകി



    പയ്യാവൂർ: ഐഎൻടിയുസി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ.സജീവ് ജോസഫ്  എം എൽ എയ്ക്ക് സ്വീകരണം നൽകി.
    ചടങ്ങ്  മുൻ കെപിസിസി ജനറൽ സെക്രട്ടറി വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് ബേബി മുല്ലക്കരി അധ്യക്ഷത വഹിച്ചു.ജോസ് ജോർജ് പ്ലാന്തോട്ടം,ജിൻസ് കാളിയാനിയിൽ,ജിൻസ് മാത്യു,എ.എം വിജയൻ,അഡ്വ,ഷിംസ് തോമസ്,അപ്പു കണ്ണാവിൽ, മിൽട്ടൺ ചാണ്ടിക്കൊല്ലി തുടങ്ങിയവർ പ്രസംഗിച്ചു. ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ബേബി മുല്ലക്കരി സജീവ് ജോസഫ് എംഎൽഎയെ മെമന്റോ നൽകിയും ഷാൾ അണിയിച്ചും  ആദരിച്ചു. സംസ്ഥാനതലത്തിൽ മികച്ച അംഗനവാടി ടീച്ചർക്കുള്ള അവാർഡ് കരസ്ഥമാക്കിയ സുജാതയെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728