Header Ads

ad728
  • Breaking News

    പെൻഷൻ പരിഷ്‌ക്കരണ കുടിശിക നൽകണം- കെഎസ്‌എസ്‌പിഎ

    പെൻഷൻ പരിഷ്‌ക്കരണ കുടിശിക സമയബന്ധിതമായി നൽകാതെ തടഞ്ഞുവച്ചിരിക്കുന്നതിൽ കെഎസ്‌എസ്‌പിഎ ഏരുവേശ്ശി മണ്ഡലം സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.സാധാരണക്കാരുടെ ജീവിതം ദുസ്സഖമാക്കുന്നവിധം ഇന്ധനവില കുതിച്ചുകയറുമ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ നടപടി ഏറെ ലജ്ജാകരമാണെന്ന് സമ്മേളനം വിലയിരുത്തി.


    പെൻഷൻകാരുടെയും ജീവനക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തിരമായി നടപ്പിലാക്കണമെന്നും സമ്മേളനം ഏകകണ്ഠമായി ആവശ്യപ്പെട്ടു .കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെഎസ്‌എസ്‌പിഎ) ഏരുവേശ്ശി മണ്ഡലം വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ചെമ്പേരി ദേശീയ വായനശാലാ ഹാളിൽ അഡ്വ സജീവ് ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.സ്കറിയ പിണക്കാട്ട് , ജേക്കബ് വളയത്ത്, ഇ.ദാമോദരൻ, ജോസ് പരത്തിനാൽ , ജോസഫ് സഖറിയാസ് ,എൻ .എഫ് മാത്യു , മാർഗരറ്റ് മാത്യു, മേരി ദേവസ്യ , ലീല എം എം എന്നിവർ പ്രസംഗിച്ചു.മുതിർന്ന അംഗങ്ങളായ ടി ടി ഉലഹന്നാൻ, അവിര തേനെപ്ലാക്കൽ എന്നിവരെ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവേൽ ആദരിച്ചു.നവാഗതരായ അംഗങ്ങളെ സംസ്ഥാന കമ്മിറ്റി അംഗം പി പി ചന്ദ്രാംഗദൻ ഷാൾ അണിയിച്ചു സ്വീകരിച്ചു.വലിയ അളവിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സർക്കാർ നടപടിയിലും വന്യമൃഗശല്യം മൂലം കഷ്ടപ്പെടുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിലും സമ്മേളനം ഉൽക്കണ്ഠ രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി ജോസഫ് സഖറിയാസ് ( പ്രസിഡണ്ട്) ടോമി മാത്യു, ഏലമ്മ സെബാസ്റ്റ്യൻ ( വൈസ് പ്രസിഡന്റുമാർ),സ്കറിയ പി ജെ ( സെക്രട്ടറി ) ലൂക്ക ടി എൽ , മേരി മാത്യു ( ജോയിന്റ് സെക്രട്ടറിമാർ , സെബാസ്റ്റ്യൻ എ എൽ. ( ട്രഷറർ ) മേരി ദേവസ്യ (വനിതാഫോറം പ്രസിഡണ്ട് ), ലിസമ്മ ജോർജ് (സെക്രട്ടറി).

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728