Header Ads

ad728
  • Breaking News

    എരുവേശ്ശി ഗ്രാമപഞ്ചായത്തിൽ ആധുനിക ശ്മശാനം യാഥാർത്ഥ്യമാകുന്നു.

    പയ്യാവൂർ: എരുവേശ്ശി ഗ്രാമപഞ്ചായത്തിൽ ആധുനിക ശ്മശാനം യാഥാർത്ഥ്യമാകുന്നു.2017-2018 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്തിന്റെയും എരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി ആരംഭിച്ച വാതക ശ്മശാനം സാങ്കേതിക തടസ്സങ്ങൾ ഒക്കെ നീക്കി പണി പൂർത്തിയാകുന്നു. ജില്ലാ പഞ്ചായത്തിന്റെ 39 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് മൂന്നു സാമ്പത്തിക വർഷങ്ങളിലായി നീക്കിവെച്ച 45 ലക്ഷം രൂപയും ചേർത്താണ് ആധുനിക ശ്മശാനം നിർമ്മാണം  ആരംഭിച്ചത്.ഗ്രാമപഞ്ചായത്ത് ചെയ്യേണ്ട പ്രവർത്തികൾ 2019-2020 ഈ സാമ്പത്തിക വർഷം തന്നെ അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും ഗ്യാസ് ചേമ്പർ സ്ഥാപിക്കാൻ 2019ൽ തന്നെ ടെൻഡർ ക്ഷണിച്ച് എറണാകുളത്തുള്ള ഹൈടെക് കമ്പനിക്ക് വർക്ക് നൽകുകയുണ്ടായി.കാലാവധിക്കുള്ളിൽ അവർ   വർക്ക്‌ ആരംഭിക്കാത്തതുകൊണ്ട് അവരെ പ്രവർത്തിയിൽ നിന്നും ഒഴിവാക്കി. റെയ്ഡ്ക്കോയെ കരാർ ഇപ്പോൾ ഏൽപ്പിച്ചിരിക്കുകയാണ്.ഗ്യാസ് ചേമ്പറിന്റെ പണി ഒഴികെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴക്കം ചെന്ന ചിരട്ട ഉപയോഗിച്ചുകൊണ്ടുള്ള ചൂള നവീകരിക്കുന്നതിനായി പഞ്ചായത്ത് 2,60,000 രൂപ അനുവദിച്ച് പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ദ്രുതഗതിയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. വിവിധ ഏജൻസികളുടെ അനുമതിപത്രങ്ങൾ ലഭിച്ചുകഴിഞ്ഞു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഗ്യാസ് ചേമ്പറിന്റെ പ്രവർത്തനങ്ങൾ തുടങ്ങും എന്ന് റെയ്ഡ്ക്കോ അറിയിച്ചിട്ടുണ്ട്.സർക്കാർ അംഗീകൃത കമ്പനികൾക്ക് അല്ലാതെ പുറത്ത് ടെൻഡർ നൽകാൻ കഴിയാത്തതാണ് പ്രവർത്തി വൈകാൻ കാരണമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728