Header Ads

ad728
  • Breaking News

    ശബരിമലയിലെ തിരക്ക്; നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം ബോര്‍ഡ് സര്‍ക്കാറിനെ സമീപിക്കും



    ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് വീണ്ടും സർക്കാരിനെ സമീപിക്കും. കോവിഡിന്റെ പശ്ചാതലത്തിൽ നെയ്യഭിഷേകത്തിന് ഏർപ്പടുതിയിരിക്കുന്ന ക്രമീകരണം മാറ്റുക എന്നതാണ് പ്രധാന ആവശ്യം. തീർഥാടകരെ കടത്തി വിടാൻ തീരുമാനം ആയില്ലെങ്കിലും പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത തെളിച്ചു തുടങ്ങി.

    കോവിഡ് ആരംഭിച്ചത് മുതൽ പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത വഴി തീർഥാടകരെ കടത്തി വിടുന്നില്ല. മണ്ഡലകാലത്തും പാത ഉപയോഗിക്കാൻ അനുവദിക്കാത്തത് ആചാരലംഘനമാണെന്ന് വിവിധ കോണുകളിൽ നിന്നു പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ആഴ്ച്ച ശബരിമലയിൽ വെച്ച് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ പരമ്പരാഗത പാതയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ജോലികൾ അവാസ ഘട്ടത്തിലാണെങ്കിലും തീർത്ഥാടകരെ കടത്തിവിടുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല

    ബോർഡ് യോഗം ചേർന്ന ശേഷം പ്രസിഡൻ്റ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെടും. തീർഥാടകർ ഇരുമുടി കെട്ടിൽ കൊണ്ടുവരുന്ന നെയ്യ് മുൻവർഷങ്ങിലേത് പോലെ അഭിഷേകം നടത്തി  മടക്കി നൽകാനുള്ള സൗകര്യം വേണം. ഇടതാവളങ്ങളിലേത് പോലെ സന്നിധാനത്തും വിരിവെയ്ക്കാൻ അനുവദിക്കണം. ജലനിരപ്പ് താഴുന്ന മുറയ്ക്ക് പമ്പാ സ്നാനത്തിന് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ബോർഡ്‌ സർക്കാരിൻ്റെ മുന്നിൽ വെയ്ക്കുക.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728