Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിസരത്ത് കോഫി കോർണർ ആരംഭിച്ചു


    ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും രുചികരമായ ലഘുഭക്ഷണം ലഭ്യമാക്കുന്നതിന് ഓഫീസ് പരിസരത്ത് കോഫി കോർണർ ഏർപ്പെടുത്തി.സി.ഡി.എസ്-കുടുംബശ്രീ സംരംഭം എന്ന നിലയിലാണ് കോഫി കോർണർ ആരംഭിച്ചത്.കോഫി കോർണറിൻ്റെ ഉദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ശോഭന നിർവ്വഹിച്ചു. വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് സി.ഡി.എസ്.ചെയർപേഴ്സൺ  അനിത ,മെമ്പർ സെക്രട്ടറി എസ്. സ്മിത, വാർഡ് മെമ്പർമാരായ ആശിഖ് ചെങ്ങളായി, കെ.പി.അബൂബക്കർ, രശ്മി സുരേഷ്, സുരേഖ എന്നിവർ സംസാരിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728