Header Ads

ad728
  • Breaking News

    ബാങ്കുകളിൽ ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കുക ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ശ്രീകണ്ഠാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

    ബാങ്കുകളിൽ  നിയമാനുസൃതമായ മുഴുവൻ തസ്തികയിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും സ്ഥിരം തൊഴിലാളികളെ നിയമിക്കേണ്ടത് സ്ഥലങ്ങളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ശ്രീകണ്ഠാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
             കെ നാരായണൻ സ്മാരക ഹാളിൽ നടന്ന ഏരിയാ സമ്മേളനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് *അഡ്വ.റോബർട്ട് ജോർജ്* ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് അമൽ രവി സംഘടന റിപ്പോർട്ടും  ഏരിയ സെക്രട്ടറി സഖാവ് പി പി സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. CITU ഏരിയ പ്രസിഡണ്ട് മാധവൻ  , ജില്ലാ പ്രസിഡണ്ട് പി രാജേഷ് ജില്ല വനിതാ സബ്കമ്മിറ്റി കൺവീനർ ഗീത പി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

    പുതിയ ഭാരവാഹികൾ:
    പ്രസിഡണ്ട്:
     പി.പി സന്തോഷ് കുമാർ
    വൈസ് പ്രസിഡണ്ട്
    പി.കെ രവീന്ദ്രനാഥ്
    നിധിൻ പി ജെയിംസ്
    സെക്രട്ടറി :
    രൂപേഷ് സി
    ജോയിൻ്റ് സെക്രട്ടറി:
    രാജേഷ് കെ.ആർ
    മോഹനൻ കെ

    വനിത സബ്ബ് കമ്മിറ്റി കൺവീനർ :ഇ വി മിനി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728