Header Ads

ad728
  • Breaking News

    ചെങ്ങളായി എഡുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

    ചെങ്ങളായി എഡുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങളായി മഹല്ലിൽ നിന്നു SSLC, Plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കെ.പി.അബ്ദുള്ളക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.കെ.എം.പി.മുഹമ്മദ്കുഞ്ഞി, പി.വി.മുഹമ്മദുകുഞ്ഞി ഹാജി, ടി.ബഷീർ മാസ്റ്റർ, പി.എ.നിസാർ മാസ്റ്റർ എൻ.പി മുഹമ്മദലി മാസ്റ്റർ, എം.പി.മുഹമ്മദ് അശ്രഫ് മാസ്റ്റർ, എം.പി.ഹസയിൻ' കെ.പി.ശിഹാബു എന്നിവർ ആശംസകൾ നേർന്നു.
     തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ മുഹമ്മദ് താഹ മാസ്റ്റർ പത്താംതരം വിദ്യാർത്ഥികൾക്കു മോട്ടിവേഷൻ ക്ലാസ്സെടുത്തു.തുടർന്നു രക്ഷാകർത്താക്കൾക്കുള്ള ഉദ്ബോധന ക്ലാസ് നടന്നു.ബി.ടി.ആഷിഖ് മാസ്റ്റർ സ്വാഗതവും കെ.എം.മുഹമ്മദുകുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728