Header Ads

ad728
  • Breaking News

    കേരള അംഗീകൃത അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വിജയോത്സവവും ശിൽപശാലയും നാളെ ഇരിക്കൂറിൽ



    ഇരിക്കൂർ : കേരള അംഗീകൃത അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (കെ.ആർ.എസ്.എം.എ)പഠന മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണവും സ്ഥാപന ഭാരവാഹികൾക്കുള്ള ശിൽപശാലയും നാളെ ഇരിക്കൂറിൽ നടക്കും.രാവിലെ 10 മണിക്ക് പെരുവളത്തുപറമ്പ് റഹ്മാനിയ ക്യാമ്പസിൽ വെച്ചു നടക്കുന്ന വിജയോത്സവത്തിൽ വെച്ച് 100% വിജയം നേടിയ സ്കൂളുകളെ അഡ്വക്കേറ്റ് സജീവ് ജോസഫ് എം.എൽ.എ ആദരിക്കും. ജില്ലാ പ്രസിഡൻ്റ് കെ.അബ്ദുൽ സലാം ഹാജി അധ്യക്ഷത വഹിക്കും. തുടർന്ന് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾക്ക് ശില്പശാല നടത്തും. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ അവാർഡുകൾ വിതരണം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ, ട്രഷറർ രാജീവ് ചെറായി എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡൻറ് കെ.അബ്ദുൽ സലാം ഹാജി, ജനറൽ സെക്രട്ടറി എൻ.പി സജീവൻ, ട്രഷറർ കെ.എൻ മുസ്തഫ, ഭാരവാഹികളായ സിസ്റ്റർ ലിസ,സിസ്റ്റർ ഷെൽമ, ടി.അഹമദ് മാസ്റ്റർ,എൻ.പി മുജീബ്, ജലീൽ ഹാജി വളപട്ടണം എന്നിവർ സംബന്ധിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728