Header Ads

ad728
  • Breaking News

    കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍


    കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍.

    കേന്ദ്ര റെയിൽവേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ പരിശോധിച്ച ശേഷം മറുപടി നൽകും.
    രണ്ടുവിഭാഗങ്ങളും തമ്മിൽ ചർച്ച ചെയ്തു വിഷയം പരിഹരിക്കും. കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുകൂലം തന്നെയാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി. സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അനുയോജ്യമായുള്ള സീറോ പൊല്യൂഷൻ പദ്ധതി കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728