Header Ads

ad728
  • Breaking News

    പ്ലസ്​ വൺ: രണ്ടാം അലോട്ട്​മെൻറിന്​ ശേഷം​ 37,545 സീറ്റുകൾ ബാക്കി


    -----------------------------------------------
      

    ▪️തിരുവനന്തപുരം: പ്ലസ്​ വൺ രണ്ടാം സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രകാരമുള്ള വിദ്യാർഥിപ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റ്​/സ്​പോർട്​സ്​ ക്വോട്ടയിൽ 37545 സീറ്റുകൾ ഒഴിവ്​.എയ്​ഡഡ്​ സ്​കൂളുകളിൽ മാനേജ്​മെൻറ്​ ക്വോട്ടയിൽ 9084 സീറ്റും കമ്യൂണിറ്റി ക്വോട്ടയിൽ 6475 സീറ്റും ഒഴിവുണ്ട്​. അൺ എയ്​ഡഡ്​ സ്​കൂളുകളിൽ 34423 സീറ്റുകളാണ്​ ഒഴിവുള്ളത്​.അൺ എയ്​ഡഡ്​ ഉൾപ്പെടെ 87527 സീറ്റുകളാണ്​ ആകെ ബാക്കിയുള്ളത്​. ഒഴിവുള്ള മെറിറ്റ്​/ സ്​പോർട്​സ്​ ക്വോട്ട സീറ്റുകൾ സപ്ലിമെൻററി അലോട്ട്​മെൻറിൽ നികത്തും.

    മെറിറ്റ്/ സ്​പോർട്​സ്​ ക്വോട്ടയിൽ ആകെയുണ്ടായിരുന്നത്​ 276125 സീറ്റുകളാണ്​​. ഇതിൽ 238580 സീറ്റുകളിലേക്കാണ്​ വിദ്യാർഥിപ്രവേശനം നടന്നത്​. 35214 മാനേജ്​മെൻറ്​ ക്വോട്ട സീറ്റുകളിൽ 26130 എണ്ണത്തിലേക്കും കമ്യൂണിറ്റി ക്വോട്ടയിലെ 27961 സീറ്റിൽ 21486 സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായി. ഏകജാലക പ്രവേശനത്തിൽ ഉൾപ്പെടാത്ത 55157 അൺ എയ്​ഡഡ് സീറ്റുകളിൽ 20734 സീറ്റുകളിലേക്കാണ്​ പ്രവേശനം നടന്നത്​. കമ്യൂണിറ്റി ക്വോട്ടയിൽ ബാക്കിയുള്ള സീറ്റുകൾ സപ്ലിമെൻററി ഘട്ടമായി ഒക്​ടോബർ 23 മുതൽ 25 വരെയാണ്​ നികത്തേണ്ടത്.അതേസമയം, കൂടുതൽ സീറ്റ്​ ക്ഷാമമുള്ള മലപ്പുറം ജില്ലയിൽ സർക്കാർ, എയ്​ഡഡ്​ ഹയർ സെക്കൻഡറികളിലായി ഇനി ബാക്കിയുള്ളത്​ 7563 സീറ്റുകളാണ്​. 

     ജില്ലകളിൽ ഒഴിവുള്ള മെറിറ്റ്​, മാനേജ്​മെൻറ്​, കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ ക്രമത്തിൽ:


    തിരുവനന്തപുരം -2879, 887, 586

    കൊല്ലം-2207, 840, 450

    പത്തനംതിട്ട -2112, 574, 469

    ആലപ്പുഴ- 2283, 898, 515

    കോട്ടയം -2510, 724, 387

    ഇടുക്കി -1739, 280, 136

    എറണാകുളം-3118, 525, 458

    തൃശൂർ -3017, 402, 462

    പാലക്കാട് -2979, 633, 707

    കോഴിക്കോട്- 3862, 902, 589
    മലപ്പുറം -5502, 1487, 574

    വയനാട്​ -991, 253, 169

    കണ്ണൂർ -2908, 606, 701

    കാസർകോട് -1438, 73, 272​
    ========================

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728