കോൺഗ്രസിന് പുത്തൻ നേതൃനിര കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു
ന്യൂഡൽഹി : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചനകൾക്ക് ശേഷം ആണ് കെപിസിസി പട്ടിക പ്രഖ്യാപിക്കുന്നത്.
എൻ ശക്തൻ, വി ടി ബൽറാം, പി ജെ പൗലോസ്, വി പി സജീന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും എ എ ഷുക്കൂർ, പ്രതാപവർമ്മ തമ്പാൻ, എസ് അശോകൻ, മരിയപുരം ശ്രീകുമാർ, കെ കെ എബ്രഹാം, സോണി സെബാസ്റ്റ്യൻ, കെ ജയന്ത്, പിഎം നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി ചന്ദ്രൻ, ടി യു രാധാകൃഷ്ണൻ, അബ്ദുൾ മുത്തലബ്, ദീപ്തി മേരി വർഗീസ്, ജോയ് സെബാസ്റ്റ്യൻ, പി എ സലാം, പഴകുളം മധു, എം ജെ ജേക്കബ്, കെ പി ശ്രീകുമാർ, എം എം നസീർ, അലിപ്പറ്റ ജമീല, ജി എസ് ബാബു, കെ എ തുളസി,അഡ്വ.ജി സബോധൻ എന്നിവർ കെപിസിസി ജനറൽ സെക്രട്ടറിമാരായും ആണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതിനുപുറമേ കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങളെയും പ്രഖ്യാപിച്ചു.
No comments