Header Ads

ad728
  • Breaking News

    പുന്നക്കടവ് ബോട്ട് ടെർമിനൽ നിർമ്മാണം പൂർത്തിയാകുന്നു.



    പയ്യന്നൂർ : മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ രാമന്തളി പഞ്ചായത്തിലെ പുന്നക്കടവിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ടി ഐ മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ, വൈസ്  പ്രസിഡന്റ്  ടി ഗോവിന്ദൻ, മുൻ പഞ്ചായത്ത്  പ്രസിഡന്റ്   എം വി ഗോവിന്ദൻ  എന്നിവർ പങ്കെടുത്തു.
    കണ്ണൂർ കാസർഗോഡ് ജില്ലയിലെ നദികളെ ബന്ധിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന മലനാട് നോർത്ത് മലബാർ റിവർ ക്രൂയിസ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.75 കോടി രൂപയാണ് അനുവദിച്ചത്. 
    ബോട്ട് ടെർമിനൽ ,നടപ്പാത ,സോളാർ ലൈറ്റ് സംവിധാനം എന്നിവയാണ് ഈ പ്രൊജക്ടിൽ വരുന്നത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728