Header Ads

ad728
  • Breaking News

    ഗാന്ധി - ജെ.പി- ലോഹ്യ ദിനാചരണം ആർ. പി.ശാദുലി നഗറിൽ (ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ) നടന്നു


    ഗാന്ധി - ജെ.പി - ലോഹ്യ അനുസ്മരണം

    ഇരിക്കൂർ : ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എപ്പോഴൊക്കെ വെല്ലുവിളി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം സോഷ്യലിസ്റ്റ്, ജനതാ പ്രസ്ഥാനങ്ങൾ സമര രംഗത്തിറങ്ങി രാജ്യത്തെയും ജനങ്ങളെയും സംരക്ഷിച്ചതാണ് ചരിത്രമെന്നും ഗാന്ധിയൻ ദർശനങ്ങൾക്കും സോഷ്യലിസ്റ്റ് ആശയങ്ങൾക്കും പ്രസക്തിയേറിയ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും  ജനതാദൾ (എസ്) ദേശീയ നിർവ്വാഹക സമിതി അംഗം പി.പി.ദിവാകരൻ . ഗാന്ധി - ജെ.പി- ലോഹ്യ ദിനാചരണം  ആർ. പി.ശാദുലി നഗറിൽ (ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ) ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ജനതാദൾ (എസ്) ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസഫ് പാലോലിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പടിയൂർ പഞ്ചായത്തിലെ മികച്ച യുവ കർഷകനായി തെരഞ്ഞെടുത്ത പി.വി. പ്രകാശനെ പൊന്നാട അണിയിച്ച് ആദരിച്ചു.
    മട്ടന്നൂർ നഗരസഭ കൗൺസിലർ പി.രാജിനി, ജനതാദൾ (എസ്) ജില്ലാ സെക്രട്ടറിമാരായ മനോജ് കൂത്തുപറമ്പ, കെ.സാജൻ, ബാബുരാജ് ഉളിക്കൽ,  ജനതാദൾ (എസ്) മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് എ.കെ ദിലീപ് കുമാർ , യുവ ജനതാദൾ (എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി രാഗേഷ്, യുവജന താദൾ (എസ്)സംസ്ഥാന കമ്മിറ്റി അംഗം കെ.സന്തോഷ്, യുവജനതാദൾ (എസ്) കണ്ണൂർ പ്രസിഡണ്ട് പി.പി.രാജേഷ്, സി.പ്രസന്ന, പി. പ്രമീള, പി.കെ. യമുന
     യുവജനതാദൾ (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728