Header Ads

ad728
  • Breaking News

    അനിൽ കുമാറിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമനം നൽകണം - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ




    പയ്യാവൂർ: പയ്യാവൂർ കരിമ്പക്കണ്ടി പുഴയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട് മരിച്ച ഇരിക്കൂർ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ്  മല്ലിശ്ശേരി അനിൽ കുമാറിൻ്റെ ഭാര്യക്ക് ആശ്രിത നിയമനം നൽകണമെന്നും അടിയന്തിരമായി സാമ്പത്തിക സഹായം നൽകണമെന്നും  പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ.കരിമ്പകണ്ടിയിലെ അനിലിന്റെ ഭവനത്തിൽ എത്തി ഭാര്യയെയും മാതാപിതാക്കളെയും, കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. അഡ്വ.സജീവ് ജോസഫ് എം എൽ എ ,ഡി സി സി  പ്രസിഡണ്ട് മാർട്ടിൻ ജോർജ്,യു ഡി എഫ്  ജില്ലാ ചെയർമാൻ പി.ടി.മാത്യു, ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ, എരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവേൽ,പയ്യാവൂർ മണ്ഡലം പ്രസിഡണ്ട് ഇ കെ കുര്യൻ,കേരളം കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വയലമണ്ണിൽ, കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ജോയി പുന്നശ്ശേരിമലയിൽ, സി.പി.ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ജെയിംസ് തുരുത്തേൽ, പി.ആർ. രാഘവൻ, പഞ്ചായത്ത് അംഗങ്ങളായ ജിത്തു തോമസ്സ്, ടെൻസൻ കണ്ടത്തിങ്കര, സിജി ഒഴാങ്കൽ, സിന്ധു ബെന്നി, ഐ എൻ ടി യു സി  നേതാക്കളായ ബേബി മുല്ലക്കരി, ഷീംസ് തോമസ് , മോഹൻ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ മിൽട്ടൻ ചാണ്ടിക്കൊല്ലി, ജിനു അലക്സ്, അൻസിൽ വാഴപ്പള്ളി, സനൽ പാമ്പാറ തുടങ്ങിയ നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728