Header Ads

ad728
  • Breaking News

    കോളജുകൾ നാളെ മുതൽ സമ്പൂർണ അധ്യയനത്തിലേക്ക്​


       24-10-2021   ഞായർ 

    _*തി​രു​വ​ന​ന്ത​പു​രം*: ഒ​ന്ന​ര​വ​ർ​ഷ​ത്തി​ന്റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്​​ഥാ​ന​ത്തെ കോ​ള​ജു​ക​ൾ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ സ​മ്പൂ​ർ​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്.


    ഒ​ക്​​ടോ​ബ​ർ നാ​ലു​മു​ത​ൽ പി.​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി ഒ​ക്​​ടോ​ബ​ർ 18 മു​ത​ൽ​ അ​വ​ശേ​ഷി​ക്കു​ന്ന ബി​രു​ദ ക്ലാ​സു​ക​ൾ കൂ​ടി തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് സ​മ്പൂ​ർ​ണ അ​ധ്യ​യ​നം തു​ട​ങ്ങു​ന്ന​ത്​ 25ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു._
    _പി.​ജി ക്ലാ​സു​ക​ൾ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യും ബി​രു​ദ ക്ലാ​സു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ബാ​ച്ചു​ക​ളാ​ക്കി ഇ​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലോ ആ​വ​ശ്യ​ത്തി​ന്​ സ്​​ഥ​ലം ല​ഭ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ബാ​ച്ചു​ക​ളാ​യി ദി​വ​സേ​ന​യോ ന​ട​ത്താ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​._

    _ക്ലാ​സു​ക​ൾ ഒ​റ്റ സെ​ഷ​നി​ൽ രാ​വി​ലെ എ​ട്ട​ര മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന​ര വ​രെ ന​ട​ത്താം. അ​െ​ല്ല​ങ്കി​ൽ ഒ​മ്പ​ത്​ മു​ത​ൽ മൂ​ന്നു​വ​രെ/​ഒ​മ്പ​ത​ര മു​ത​ൽ മൂ​ന്ന​ര വ​രെ/​പ​ത്ത്​ മു​ത​ൽ നാ​ലു​വ​രെ സ​മ​യ​ക്ര​മ​ങ്ങ​ളി​ലൊ​ന്ന്​ സൗ​ക​ര്യ​പൂ​ർ​വം കോ​ള​ജ്​ കൗ​ൺ​സി​ലു​ക​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കാം. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ നി​ല​വി​ലു​ള്ള രീ​തി​യി​ൽ ആ​റ്​ മ​ണി​ക്കൂ​ർ ദി​വ​സേ​ന ക്ലാ​സ്​ ന​ട​ത്താം._

    _വി​മു​ഖ​ത മൂ​ലം വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ലു​ണ്ട്​. 18 വ​യ​സ്സ്​​ തി​ക​യാ​ത്ത​തി​നാ​ൽ വാ​ക്​​സി​നെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രെ​യും ര​ണ്ടാം ഡോ​സി​ന്​ സ​മ​യ​മാ​കാ​ത്ത​വ​രെ​യും ക്ലാ​സി​ൽ പ്ര​വേ​ശി​പ്പി​ക്കാം. ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ എ​ല്ലാ​വ​രും ഒ​രു ഡോ​സ്​ വാ​ക്​​സി​നെ​ങ്കി​ലും എ​ടു​ത്തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728