Header Ads

ad728
  • Breaking News

    ഉന്നത വിദ്യാഭ്യാസത്തിന് മികച്ച പദ്ധതികൾ ആവിഷ്കരിക്കും : ഡോ കെ വി ഫിലോമിന ടീച്ചർ.............

    ശ്രീകണ്ഠപുരം: വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണയേകാൻ നഗരസഭയുടെ നേതൃത്വത്തിൽ  മികവുറ്റ പദ്ധതികൾ  ആവിഷ്കരിക്കുമെന്ന് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ പറഞ്ഞു. സ്കൂൾ തലത്തിൽ മികച്ച വിജയം നേടി ഉന്നത വിദ്യാഭ്യാസത്തിനു പ്രയാസമാനുഭവിക്കുന്നവർക്ക് സഹായകമാവുന്ന തരത്തിലാണ് പദ്ധതികൾ നടപ്പിലാക്കുക.
     അറിവുള്ളവർ ലോകം ഭരിക്കണമെന്നു ചിന്തിക്കുന്ന പുതിയ കാലഘട്ടത്തിൽ മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് ശ്രീകണ്ഠപുരം നഗരസഭ. പണം ഇല്ലാത്തതിനാലോ മറ്റേതെങ്കിലും ജീവിത സാഹചര്യങ്ങൾ കൊണ്ടോ നമ്മുടെ നഗരസഭയിൽ ഒരു കുട്ടിക്ക് പോലും ഉന്നത വിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ശ്രീകണ്ഠപുരം നഗരസഭ ബൃഹത്തായ പദ്ധതിക്ക് രൂപം നൽകുന്നത്.  സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ട അവശത അനുഭവിക്കുന്നവരുടെ മക്കളിൽ സമർത്ഥരായ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസം നൽകുക വഴി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് നഗരസഭ ലക്ഷ്യമിടുന്നത്,വളർന്നു വരുന്ന തലമുറയാണ് നാളെ നമ്മുടെ നാടിന് ശബ്ദമാകേണ്ടതെന്നും ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. പതിനാലാം വാർഡ് കൗൺസിലർ കെയർ 2020-25 പദ്ധതിയിൽ ഉന്നത വിജയികളെ അനുമോദിക്കുന്ന  'എക്സലൻസ് 2021' ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കൗൺസിലർ വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. പന്ന്യാൽ പള്ളി വികാരി ഫാദർ ഡോ സിനോജ് ജോസ് പ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.വികസന സമിതി കൺവീനർ പി പി മധുസൂദനൻ, പി പി ഷാജി, ബിനീഷ് പി വി, പ്രശാന്ത് പി ആർ 
    എന്നിവർ സംസാരിച്ചു..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728