Header Ads

ad728
  • Breaking News

    അക്ഷരമുറ്റം അഴകുള്ള മുറ്റം പദ്ധതിക്ക് ഗാന്ധി ജയന്തി ദിനത്തിൽ ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു.




     ഇരിക്കൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന അക്ഷരമുറ്റം അഴകുള്ള മുറ്റം പദ്ധതിക്ക് ഗാന്ധി ജയന്തി ദിനത്തിൽ ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനിൽ കുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് നസീയത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി ഫാത്തിമ, കെ അഷ്റഫ്, മുഫീദ ,പിടി എ പ്രസിഡണ്ട് നൗഷാദ് കൂടാളി, ഇപി ജയപ്രകാശ്, ഇ സി ഉണ്ണികൃഷ്ണൻ , ടി.സുനിൽ കുമാർ , എ ജയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ സി. റീന സ്വാഗതവും ഹെഡ് മിസ്ട്രസ് വി.സി ശൈലജ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ ജീവനക്കാരുടെ നേതൃത്വത്തിൽ വിദ്യാലയ പരിസരം ശുചീകരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728