Header Ads

ad728
  • Breaking News

    പയ്യാവൂർ വൈഎംസിഎ ആശാവർക്കർമാരെ ആദരിച്ചു

     

    പയ്യാവൂർ : കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ തൃണവൽക്കരിച്ചുകൊണ്ട് പ്രതികൂല സാഹചര്യങ്ങളിൽ പോലും മുന്നണിപ്പോരാളികളായി പ്രവർത്തിച്ച പയ്യാവൂർ പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നുള്ള ആശാവർക്കമാരെ പയ്യാവൂർ വൈഎംസിഎ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും ആദരിച്ചു.പൊതുസമ്മേളനം പയ്യാവൂർ വൈഎംസിഎ ഹാളിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.വൈഎംസിഎ പയ്യാവൂർ യൂണിറ്റ്  പ്രസിഡന്റ് ജോബിൻ കുടകപ്പള്ളി അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മുഖ്യപ്രഭാഷണം നടത്തി.പ്രീത സുരേഷ് , ഉഷ ദേവി , മത്തായി വീട്ടിയാങ്കൽ ,പി . വി രതീഷ്  , ജോസ് ആവണംകോട്ട് ,ഇ . വി പ്രദീപ് ,സുരേഷ് കുമാർ , സോമരാജൻ മാഷ് , മാത്യു ടി സക്കറിയാസ് , മനോജ് കുഴിത്തോട്ട് ,കുഞ്ഞിമോൻ കുഴിവേലിൽ,വിൽസൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728