Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച ഗ്രാമ വിദ്യ പദ്ധതിയുടെ ഭാഗമായുള്ള മത്സര പരീക്ഷ പരിശീലന പരിപാടി അഡ്വ.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

    ഗ്രാമ വിദ്യ പദ്ധതി;  മൽസര പരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്തു.
     
    പയ്യാവൂർ:  ഗ്രാമീണ ഗ്രന്ഥശാലകളെ ശക്തിപ്പെടുത്താൻ ചെങ്ങളായി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച ഗ്രാമ വിദ്യ പദ്ധതിയുടെ ഭാഗമായുള്ള മത്സര പരീക്ഷ പരിശീലന പരിപാടി അഡ്വ.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയങ്ങളുടെ സഹകരണത്തോടെയാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്.  നാട്ടിൻ പുറങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് പി എസ് സി ഉൾപ്പെടെയുള്ള മൽസര പരീക്ഷകൾക്ക് മികച്ച പരിശീലനം നൽകുവാനാണ് ഗ്രാമ വിദ്യ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.  വൈസ് പ്രസിഡണ്ട് കെ.എം. ശോഭന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.ജനാർദ്ദനൻ, എം.എം.പ്രജോഷ് ,സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.രജിത, ഡി.പി.സി അംഗം കെ .വി.ഗോവിന്ദൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, കെ.ദിവാകരൻ,എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന ഗ്രാമ പഞ്ചായത്ത്തല മൽസര പരീക്ഷാ പരിശീലനത്തിന് പ്രശസ്ത പരിശീലകൻ ബെക്കർ കൊയിലാണ്ടി നേതൃത്വം നൽകി. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി പരിശീലനത്തിൽ പങ്കെടുക്കുവാനുള്ള സൗകര്യവുമേർപ്പെടുത്തിയിരുന്നു ഗ്രാമപഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വേണ്ടി മേഖലാ തലത്തിൽ തുടർ പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ചെങ്ങളായി ഗ്രാമ പഞ്ചായത്ത്  അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728