Header Ads

ad728
  • Breaking News

    ലോക മാനസിക ആരോഗ്യ ദിനത്തിൽ പൊതുജനങ്ങൾക്കായി ശ്രീകണ്ഠപുരത്ത് കൗൺസലിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു.





    ശ്രീകണ്ഠാപുരം : സി എസ് ടി ഫാദേർസിന്റെ നേതൃത്തത്തിൽ ചെങ്ങളായി നെല്ലിക്കുന്നിൽ പ്രവൃത്തിക്കുന്ന സമരിറ്റൻ പാലിയേറ്റീവ് കെയർ സെന്ററിന്റെ   ഫാമിലി കൗൺസിലിംഗ് &  സ്പെഷ്യൽ എജുക്കേഷൻ സെന്റർ *മാനസമിത്ര* എന്ന പേരിൽ  കോട്ടൂർ ലിറ്റിൽ ഫ്ലവർ കോംപ്ലക്സിൽ  ഒക്ടോബർ 10 ലോക മാനസീക ആരോഗ്യദിനത്തിൽ ബഹു. ഇരിക്കൂർ MLA അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ചെയർപേഴ്സൻ ഡോ.കെ.വി ഫിലോമിന അധ്യക്ഷത വഹിച്ച യോഗത്തിൽ പാലിയേറ്റീവ് ഇനിഷിയേറ്റീവ് ഇൻ കണ്ണൂർ (പിക്) ഘടകം പ്രസിഡൻ്റ് ശ്രീ.വിജയൻ സി, ഫാ.ജോർജ്ജ് ചാലിൽ, ഫാ.അനൂപ് നരിമറ്റം, വാർഡ് മെമ്പർ ഗീത, ശ്രീ.മാത്യു ഞാത്തിലത്ത്, ഡോ. ലില്ലി കെ.ജെ, ബ്ര.ജോൺസൺ മാത്യു, ശ്രീ.ശശിധരൻ കെ.വി, ശ്രീ.പത്നാഭൻ  സി., ശ്രീ.കെ. ഡി ജോസഫ്, ശ്രീമതി സിജി ജോസ് എന്നിവർ പ്രസംഗിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് സെൻ്റ് വിൻസൻ്റ് ഡി.പോൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ ശ്രീ.എൻ.എഫ് മാത്യു മാസ്റ്റർ രചിച്ച " *വിശുദ്ധ നാടുകൾ* " എന്ന പുസ്തകവും പ്രകാശനം ചെയ്തു.
    ഈ കൗൺസലിംഗ് സെൻററിൽ
     ഉച്ചക്ക് 2മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രശസ്ത സൈക്കോളജിസ്റ്റും സ്പെഷ്യൽ എഡ്യൂക്കേറ്ററുമായ ശ്രീമതി സിജി ജോസ്-ന്റെ സേവനം ലഭ്യമാണ്. ഫാമിലി കൗൺസിലിംഗ്, കുട്ടികൾക്കായുള്ള കൗൺസിലിംഗ്, പഠനവൈകല്യങ്ങൾ കണ്ടെത്തലും പരിഹാരവും, കൗമാരപ്രായക്കാർക്കുള്ള കൗൺസിലിംഗ്, വിവാഹപൂർവ്വ കൗൺസിലിംഗ്, വാർദ്ധക്യകാല കൗൺസിലിംഗ്, കമ്പ്യൂട്ടർ മൊബൈൽ ഇന്റർനെറ്റ് ദുരുപയോഗം നിയന്ത്രണം, ലഹരി വിമുക്ത കൗൺസിലിംഗ്, വിഷാദം, അമിത ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയ്ക്കുള്ള പരിഹാരമാർഗങ്ങൾ എന്നിവയൊക്കെയാണ് മാനസമിത്ര കൗൺസിലിംഗ് സെന്ററിലൂടെ ലഭിക്കുന്ന സേവനങ്ങൾ. സേവനങ്ങൾക്ക് മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്കായിരിക്കും സേവനവങ്ങൾ ലഭിക്കുക.
    ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ : 
    62 82 44 93 40

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728