Header Ads

ad728
  • Breaking News

    പയ്യാവൂരിലെ സേക്രഡ് ഹാർട്ട് സ്‌കൂൾ കെട്ടിടോദ്ഘാടനം നടത്തി





    പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഒന്നാം ഘട്ടമായ 12 ക്ലാസ് മുറികളുടെ ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം എൽ എ  നിർവ്വഹിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കെട്ടിടം വെഞ്ചരിക്കുകയും പൊതുസമ്മേളനത്തിൽ ആധ്യക്ഷം വഹിക്കുകയും ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എൻ. പി. ശ്രീധരൻ ഈ അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് തുരുത്തേൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം ടി. പി. അഷ്റഫ്, സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര, പ്രിൻസിപ്പൽ കെ. സി. റെജിമോൻ, പ്രധാനാധ്യാപിക സിസ്റ്റർ  റിൻസി, പി ടി എ പ്രസിഡന്റ് ഫിലിപ്പ് പഴയംപള്ളിൽ, പൂർവ്വ വിദ്യാർത്ഥി - അധ്യാപക പ്രതിനിധി പി എം മാത്യു, നിർമാണ കമ്മിറ്റി കൺവീനർ കെ. എസ്.  ബിനോയ് എന്നിവർ പ്രസംഗിച്ചു.  ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പൂർവ്വ വിദ്യാർത്ഥി അഖിൽ ജോയിയെ ചടങ്ങിൽ ആദരിച്ചു. മാനേജ്‌മെന്റ് മുൻകൈ എടുത്ത് അധ്യാപക - അനധ്യാപക സമൂഹത്തിന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിരമിച്ച അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തിലൂടെയാണ് സ്‌കൂൾ നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരിക്കാൻ സാധിച്ചത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728