Header Ads

ad728
  • Breaking News

    ചെമ്പേരി ജെസിയുടെ കുടുംബസംഗമവും ആദരിക്കലും സംഘടിപ്പിച്ചു

    ചെമ്പേരി ജെസിയുടെ കുടുംബസംഗമം അമല ഓഡിറ്റോറിയത്തിൽ വച്ച്  ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. ചെമ്പേരി JCl പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു . JCI ഇന്ത്യ സോൺ 19 ന്റെ കോർഡിനേറ്റർ സോവിൻ കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഈ കുടുംബ സംഗമ പ്രോഗ്രാമിൽ വച്ച് നിർമ്മല ഹയർ സെക്കണ്ടറി സ്കൂളിലെ +2 ടോപ്പറായ ഡാനി ജോസഫിന്  ആദരവ് നൽകി.മണിക്കടവ് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ,ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് , നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റ്യൻ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് തങ്കമ്മ കുര്യൻ, വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ. എം. വാസുദേവൻ നായർ ,
    പ്രോഗ്രാം ഡയറക്ടർ സിബി പുന്നക്കുഴി, ചെമ്പേരി JCI  സെക്രട്ടറി  സുനിൽ പീറ്റർ , ഡാനിയൽ ജോസഫ് , ബിനോയ് അടുപ്പുകല്ലുങ്കൽ, ജോളി മാർട്ടിൻ , തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും  സ്നേഹവിരുന്നോടും കൂടി പ്രോഗ്രാം അവസാനിച്ചു.
    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728