Header Ads

ad728
  • Breaking News

    ചെറിയ അരീക്കമലയിൽ "ലീപ്" വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

     പയ്യാവൂർ: കൊവിഡ്19 ൻ്റെ ഫലമായ നീണ്ട അവധിക്ക് ശേഷം നവംബർ മാസം  വിദ്യാലയങ്ങൾ തുറക്കുമ്പോൾ മാതാപിതാക്കൾക്കുള്ള വിവിധ ആശങ്കകൾ പരിഹരിച്ചു കൊണ്ട് അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര വിദ്യാഭ്യാസ സഹായ പദ്ധതി *"ലീപ്"* 
     (ലിറ്റിൽ ഫ്ലവർ എജ്യുക്കേഷൻ അസിസ്റ്റൻസ് പ്രോഗ്രാം)  ചെറിയ അരീക്കമല പാരീഷ് ഓഡിറ്റോറിയത്തിൽ വച്ച്  എരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടെസി ഇമ്മാനുവേൽ
     ഉദ്ഘാടനം ചെയ്തു. ചെറിയ അരീക്കമല സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. സേവ്യർ പുത്തൻപുര അധ്യക്ഷത വഹിച്ച യോഗത്തിൽ വാഡ് മെമ്പർ ശ്രീമതി ഷീജ ഷിബു, ഫാ. അരുൺ, ഫാ.ദിലീപ്, ഫാ. അനൂപ്, ഫാ.ടിനോ പാമ്പക്കൽ,  ,ശ്രീ ശശിധരൻ കെ.വി, ഡോ. റീന മഞ്ചപ്പള്ളി, പ്രൊ. ബിനു വെട്ടിക്കൽ, ശ്രീ സോയി ജോസഫ്,  ശ്രീ എൻ. എഫ് മാത്യു, ശ്രീ രാജി ജോസഫ്, ജിൻസ്, ഷൈജൽ, അശ്വന്ത് എന്നിവർ സംസാരിച്ചു. പ്രശസ്ത മനശാസ്ത്രജ്ഞയും സ്പെഷ്യൽ എജ്യുക്കേറ്ററുമായ ശ്രീമതി സിജി ജോസ് മാതാപിതാക്കൾക്കായും, ഫാ. ടോജസ് പറയടിയിൽ കുട്ടികൾക്കായും  ബോധവൽക്കരണ ക്ലാസ്സുകൾ നൽകി . സെൻ്റ് തോമസ് പ്രൊവിൻസ് ട്രസ്റ്റ് കോഴിക്കോട്, സമരിറ്റൻ ട്രസ്റ്റ് നെല്ലിക്കുന്ന് ശ്രീകണ്ഠാപുരം, എന്നിവയുടെ നേതൃത്വത്തിലാണ് "ലീപ്" പഠന പദ്ധതി നടപ്പിലാക്കി വരുന്നത്. പ്രസ്തുത പഠനപദ്ധതിയിൽ കണ്ണൂർ ജില്ലയിലെ നിർധനരായ കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, എന്നിവരുടെ മക്കൾക്കും, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങളിൽ പെട്ട അർഹരായ കുട്ടികൾക്കുമാണ് പ്രവേശനം നൽകുന്നത്.
    വിദഗ്ധ അധ്യാപകർ മനശാസ്ത്രജ്ഞന്മാർ ഡോക്ടർമാർ എന്നിവരടങ്ങിയ വിദഗ്ധ സമിതി സ്കൂൾ പാഠ്യപദ്ധതിയോടൊപ്പം, കുട്ടികളുടെ വ്യക്തിത്വ വികസനം, പൊതുവിജ്ഞാനം, മൂല്യബോധം ,കരിയർ ഗൈഡൻസ് ,സോഫ്റ്റ് സ്കിൽ, കലാകായിക കഴിവുകൾ, തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ചു നാളെയുടെ നല്ല വാഗ്ദാനങ്ങൾ ആയി വളരുവാൻ ആവശ്യമായ അവസരങ്ങളും സ്കോളർഷിപ്പുകളും നൽകുന്നു. പ്രസ്തുത പദ്ധതി തുടക്കത്തിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ ഉള്ള കുട്ടികൾക്കാണ് മുൻതൂക്കം നൽകുന്നത്. ഈ മേഖലയെ മൂന്നായി തിരിച്ച് ശ്രീകണ്ഠാപുരം ഇരിട്ടി ചെറുപുഴ എന്നീ യൂണിറ്റുകൾ കേന്ദ്രീകരിച്ച് 150 കുട്ടികൾക്കാണ് പ്രസ്തുത പദ്ധതിയിൽ  പ്രവേശനം നൽകുന്നത്.പ്രസ്തുത ചടങ്ങിൽവച്ച് വിദ്യാത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ കിറ്റും,എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങളും നൽകി ആദരിച്ചു..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728