Header Ads

ad728
  • Breaking News

    ശ്രീനാരായണ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ സജീവ് ജോസഫിന് സ്വീകരണം നൽകി



    പയ്യാവൂർ: സ്വാമി ആനന്ദതീർഥർക്കൊപ്പമുണ്ടായിരുന്ന ശ്രീനാരായണ വിദ്യാലയ ആശ്രമത്തിലെ ജീവിതമാണു തന്റെ ജീവിത വിജയമെന്നു സജീവ് ജോസഫ് എം എൽഎ . 8 മുതൽ 10 വരെ ക്ലാസുകളിൽ പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ പഠിച്ചതു ശ്രീനാരായണ വിദ്യാലയത്തിൽ അന്തേവാസിയായി താമസിച്ചാണ് . അന്നു സ്വാമിയോടൊപ്പമുള്ള ജീവിതം  സമൂഹത്തെ സേവിക്കാനുള്ള പ്രചോദനമായി മാറി . സ്വാമി പറഞ്ഞു തന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും അയിത്തോച്ചാടനത്തിനെതിരെയുള്ള സമരങ്ങളുമൊക്കെ പറഞ്ഞായിരുന്നു പ്രസംഗിക്കാൻ പഠിച്ചത് . ആ ദിനചര്യകൾ പൂർണമായി ഇന്നും ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞു . അതുകൊണ്ടാണു പൊതുപ്രവർത്തന രംഗത്ത് ഇന്നു സജീവ സാന്നിധ്യമായി മാറാൻ കഴിഞ്ഞത് . സഹപാഠികൾക്കൊപ്പമിരുന്നു സജീവ് ജോസഫ് പറഞ്ഞു . ശ്രീനാരായണ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ എംഎൽഎയായ സജീവ് ജോസഫിനു നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു ആശ്രമത്തിലെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത് . സ്വാമിയെ അവസാന കാലഘട്ടത്തിൽ ശുശ്രൂഷിക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നുവെന്നു സജീവ് ജോസഫ് പറഞ്ഞു . പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് എ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ആനന്ദതീർഥ ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ആശ്രമം നവീകരണ സമിതി ചെയർമാൻ കെ.പി.ശ്രീധരൻ , കൺവീനർ എൻ രാഘവൻ , ട്രസ്റ്റ് സെക്രട്ടറി കെ പി.ദാമോദരൻ , സംഘടന സെക്രട്ടറി എം.ഗംഗാധരൻ , പ്രഭാകരൻ മണികണ്ഠൻ , രഘു തായത്തുവയൽ , രാഘവൻ കാരാട്ട് , വി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ട്:തോമസ് അയ്യങ്കാ നാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728