Header Ads

ad728
  • Breaking News

    അധ്യാപകർ സാമൂഹ്യനീതിയുടെ ഭാഗമാകണംസജീവ് ജോസഫ് എം എൽ എ






    പയ്യാവൂർ: വിദ്യാഭ്യാസ മേഘലയിൽ സമീപകാലത്തായി കണ്ട് വരുന്ന അനഭലഷിണീയമായ പ്രവണതയെ മറികടക്കാൻ അധ്യാപകർ തന്നെയാണ് മുന്നോട്ട് വരേണ്ടത് പൊതുവിദ്യാഭ്യാസമെന്നോ സ്വാശ്രയ വിദ്യാഭ്യാസമെന്നോ തരതിരിവില്ലാത്തെ ഗുണനിലവാരമുള്ള വിദ്യാഭ്യസം എല്ലാവർക്കും ലഭ്യമാക്കാനാണ് ശ്രമിക്കേണ്ടതെന്ന് അഡ്വ.സജീവ് ജോസഫ് എം എൽ എ പറഞ്ഞു.
    ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംലടിപ്പിച്ച അധ്യാപക ദിനാലോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം 
    വിദ്യാഭ്യാസ രംഗത്ത് പഠനപ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യനീതി ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞും
    ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷത വഹിച്ചു
    നീർച്ചാൽ ഗവൺമെൻ്റ് യു പി സ്കൂൾ അധ്യാപകൻ വി പി രാജൻ, അഞ്ചരക്കണ്ടി ഹൈസ്കൂൾ അധ്യാപിക പി.വി ജ്യോതി ,കാലടി ഗവൺമെൻറ് യു പി സ്കൂൾ ചിത്രകലാധ്യാപകൻ  കെ.കെ.സന്തോഷ് കുമാർ,
    കാടാച്ചിറ ഹൈസ്കൂൾ അധ്യാപിക വി എം മൃദുല എന്നിവർക്ക് സ്വരാജ് പുരസ്കാരം നൽകി ആദരിച്ചു 
    വി ഡി ബിൻ്റേ, രമേശൻ ആചാരി, വത്സല തൃച്ചംബരം, സൗമി മട്ടന്നൂർ തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728