Header Ads

ad728
  • Breaking News

    നിപ ബാധിതനെ പരിചരിച്ച ഉദയഗിരിയിലെ നഴ്‌സിന് പനി; ആസ്പത്രിയിലേക്ക് മാറ്റി


    7 സെപ്റ്റംബർ 2021
       
    കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച ഉദയഗിരി സ്വദേശിയായ നഴ്‌സിന് പനി. പനി കലശലായതിനെത്തുടർന്ന് തിങ്കളാഴ്ച ആസ്പത്രിയിലേക്ക് മാറ്റി. വീട്ടിലുള്ള മാതാപിതാക്കളടക്കമുള്ളവരെ ക്വാറന്റീനിലാക്കി.

    ശനിയാഴ്ചയാണ് കോഴിക്കോട്ടെ ആസ്പത്രിയിൽനിന്ന്് ജോലികഴിഞ്ഞ് ബസിൽ ഉദയഗിരിയിലെ വീട്ടിലെത്തിയത്. ബസിൽ ഒപ്പമുണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽനിന്ന് ആംബുലൻസ് ഉദയഗിരിയിലെത്തിയാണ് നഴ്‌സിനെ ആസ്പത്രിയിലേക്ക് മാറ്റിയത്.

    ബസ്സിൽ ഉള്ളവരെ കണ്ടെത്തി ക്വാറന്റൈൻ ആക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728