Header Ads

ad728
  • Breaking News

    ഹരിതഗ്രാമം പദ്ധതി ആലോചനയോഗം ചേർന്നു.....



    തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഹരിത ഗ്രാമം പദ്ധതിയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നിടുവാലൂർ വാർഡിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി, പഞ്ചായത്തിലെ മാതൃകാ വാർഡ് ആയി നിടുവാലൂർ വാർഡിനെ മാറ്റുക എന്നതാണ് ഹരിത ഗ്രാമം പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 50 വീടുകൾ വീതമുള്ള വിവിധ ക്ലസ്റ്ററുകൾ വാർഡിൽ രൂപീകരിച്ചു. കുടുംബശ്രീ സംവിധാനത്തിൻ്റേയും വിവിധ സന്നദ്ധ സംഘടനകളുടേയും ക്ലബ്ബുകളുടേയും സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുക. ഹരിതഗ്രാമം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത്തല ആലോചനാ യോഗം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദ്ദനൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം ശോഭന, സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ ജനാർദ്ദനൻ, എം എം പ്രജോഷ്, ഡി .പി. സി അംഗം കെ വി ഗോവിന്ദൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് , കെ .കെ.രവി., കവിത, ബിന്ദു, സുകുമാരൻ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728