സംസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്ര ഒഴിവാക്കണം; മലയാളികളോട് കർണാടക
ഒക്ടോബർ അവസാനം വരെ കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി കർണാടക സർക്കാർ. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്_.
_കോവിഡ് വ്യാപനവും നിപയും കണക്കിലെടുത്താണ് കർണാടകയുടെ ആവശ്യം. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്_.
_വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഈ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്_.
No comments