Header Ads

ad728
  • Breaking News

    സംസ്ഥാനത്തിന് ഇരട്ട നേട്ടം; ആകെ വാക്‌സിനേഷന്‍ മൂന്ന്‌ കോടി ഡോസ് കടന്നു: മന്ത്രി വീണാ ജോർജ്



    07-09-2021

    തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,03,22,694) ഡോസ് വാക്‌സിന്‍ നല്‍കാനായി. 2,19,86,464 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 83,36,230 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. പ്രതിദിന വാക്‌സിനേഷന്‍ നല്‍കിയവരുടെ എണ്ണത്തിലും റെക്കോര്‍ഡ് ദിനമാണ്. ഇന്ന് മാത്രം 7,37,940 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതിന് മുമ്പ് മൂന്ന് ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജൂലൈ 30ന് 5,15,244, ആഗസ്റ്റ് 13ന് 5,60,515, ആഗസ്റ്റ് 14ന് 5,28,321 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. 18 വയസിന് മുകളിലുള്ള 76.61 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 29.05 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 62.11 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 23.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. സ്‌ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്‌ത്രീകളുടെ വാക്‌സിനേഷന്‍ 1,57,00,557 ഡോസും പുരുഷന്‍മാരുടെ വാക്‌സിനേഷന്‍ 1,46,15,262 ഡോസുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. അതിനായി കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകണം. വാക്‌സിന്‍ ക്ഷാമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷനില്‍ തടസം നേരിടാൻ കാരണം. ലഭ്യമായ വാക്‌സിന്‍ പരമാവധി പേര്‍ക്ക് എത്രയും വേഗം നല്‍കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം 10 ലക്ഷം ഡോസ് വാക്‌സിന്‍ വന്നതോടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തി. ഇന്ന് 31,060 ഡോസ് കോവാക്‌സിന്‍ കൂടി തിരുവനന്തപുരത്ത് ലഭ്യമായതായും മന്ത്രി വ്യക്തമാക്കി. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728