Header Ads

ad728
  • Breaking News

    ഇരിക്കൂർഎം.എൽ.എ.അഡ്വ .സജീവ്ജോസഫിന് ചെമ്പേരി കാത്തലിക് എഡ്യൂക്കേഷണൽ എംപ്ലോയീസ്ട്രസ്റ്റ്( സീറ്റ്) വികസനരേഖകൈമാറി





     പയ്യാവൂർ:     ഇരിക്കൂർനിയോജക
    മണ്ഡലത്തിന്റെ സമഗ്രവികസനം നടപ്പിലാക്കുന്നതിന് സഹായകമായ ഒരു വികസനരേഖ ചെമ്പേരിയിലെ അധ്യാപകസംഘടനയായ സീറ്റ് ഇരിക്കൂർഎം.എൽ.എ.അഡ്വ .സജീവ്ജോസഫിന് നൽകി .ചെമ്പേരിയിലെഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മലയോരഹൈവേയിൽപുറഞ്ഞാൺ റോഡും ചളിമ്പറമ്പ് പയ്യാവൂർ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ബൈപ്പാസ്,അനുബന്ധമായ പൂവേലിക്കടവിലെ റഗുലേറ്റർകംബ്രിഡ്ജ്എന്നിവയാണ്നിർദേശങ്ങളിൽപ്രധാനം. ഈപദ്ധതിനടപ്പിലായാൽ ചെമ്പേരിയുടെ വികസനം ദ്രുതഗതിയിലാവുകയുംചെമ്പേരിയിലുംപരിസരപ്രദേവസങ്ങളിമുള്ള കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുകയുംചെയ്യും.കൂടാതെ ഒട്ടനവധി പ്രദേശത്ത് ജലസേചനസൗകര്യവുംലഭ്യമാവും. മലയോരമേഖലയുടെ ടൂറിസം വികസനമാണ് രണ്ടാമത്തെ പ്രധാനവിഷയം. പാലക്കയംതട്ട് -പൈതൽമല-ഏഴരക്കുണ്ട്– പുളിമരചീത്ത-വഞ്ചിയം –ചന്ദനക്കാംപാറ-കുന്നത്തൂർ-പാടാംകവല -കാഞ്ഞിരക്കൊല്ലി - ശശിപ്പാറ സർക്യൂട്ട് റോഡുകളുടെ വികസനം, പൈതൽമല ഹിൽടോപ്പ്റോഡ്, കുടിയാന്മല  -പൊട്ടംപ്ലാവ്- പൈതൽമല റോഡ് വികസിപ്പിച്ച് മെക്കാഡം ടാറിങ് , കേബിൾകാർ , റോപ്പ് . വിനോദസഞ്ചാരികൾക്ക് ശുചിമുറികൾ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവയൊക്കെ ഈ മേഖലയിലെ നിർദേശങ്ങളാണ്. ആരോഗ്യ മേഖലയിൽ ശ്രീകണ്ഠപുരം കേന്ദ്രമാക്കി ഒരു മൾട്ടിസ്പെഷ്യാലിറ്റിഹോസ്പിറ്റൽ സ്ഥാപിക്കുക, പൂപ്പറമ്പ് പ്രൈമറിഹെൽത്ത്സെന്റർ സാമൂഹികാരോഗ്യകേന്ദ്രമാക്കി ഉയർത്തുക എന്നിവയും വിദ്യാഭ്യാസമേഖലയിൽഉന്നതനിലവാരമുള്ള കരിയർഗൈഡൻസ്കംകൗൺസിലിംഗ്സെന്റർസ്ഥാപിക്കുക,കുട്ടികളുടെ കായികവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി നിലവാരമുള്ള ഒരു സ്റ്റേഡിയം എങ്കിലും നിയോജകമണ്ഡലത്തിൽ നിർമ്മിക്കുക, എല്ലാവിദ്യാർത്ഥികൾക്കും നീന്തൽപരിശീലനത്തിന് സൗകര്യപ്പെടുംവിധം നീന്തൽകുളങ്ങൾ നിർമിക്കുക തുടങ്ങിയ നിർദേശങ്ങളാണുള്ളത്. കാർഷികമേഖലയെപ്രോത്സാഹിപ്പിക്കുന്നതിന് മലയോരമേഖലയിൽ വർഷംതോറും അഗ്രിഫെസ്റ്റ്  (കാർഷികമേള) സംഘടിപ്പിക്കുക, മേളയോടനുബന്ധിച്ചുള്ള  മത്സരങ്ങൾ, കലാമത്സരങ്ങൾ,നാടൻകലകളുടെയും പരമ്പരാഗത കലകളുടെയും അവതരണങ്ങൾ , കാർഷികസെമിനാറുകൾ,കാർഷികവിളകളുടെപ്രദർശനവുംവിപണനവും തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കാം. കാർഷികവിഭവങ്ങളെമൂല്യവർധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സംരംഭം മലയോരമേഖല കേന്ദ്രമാക്കി ആരംഭിക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ രേഖയിലുണ്ട്. നിർദേശങ്ങൾ വളരെ പ്രാധാന്യമുള്ളവയാണെന്നും ഇവയൊക്കെ നടപ്പിലാക്കാൻ സർക്കാരിനുമേൽ തന്റെ ഇടപെടൽ ഉണ്ടാകുമെന്നും ഉറപ്പുനൽകി.സീറ്റ്  വാർഷിക പൊതുയോഗത്തിൽ വച്ച് പ്രസിഡണ്ട് ജോസ് മേമടം, സെക്രട്ടറി സി.ഡി.സജീവ്എന്നിവർചേർന്ന് വികസനരേഖ എം.എൽ.എയ്ക്ക്കൈമാറി. ചടങ്ങ് സജീവ്ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിൽ സീറ്റ് പ്രസിഡണ്ട് ജോസ് മേമടംഅധ്യക്ഷതവഹിച്ചു .  ഫൊറോനാവികാരിയുംസീറ്റ്ഡയറക്ടറുമായഫ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സി.ഡി. സജീവ്,ഇമ്മാനുവേൽജോർജ്,ലിസിയമ്മജോസഫ് , ജോമിചാലിൽ , സജിത്കൊച്ചുപറമ്പിൽ , ഷാജിവർഗീസ്എന്നിവർപ്രസംഗിച്ചു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728