Header Ads

ad728
  • Breaking News

    ഇരിക്കൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണം: അഡ്വ സജീവ് ജോസഫ് എം എൽ എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.




    ശ്രീ കണ്ഠാപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അസ്വ. സജീവ് ജോസഫ് എം എൽ എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്നു മലയോര മേഖലയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുക എന്നുള്ളത്. ഈ ആവശ്യം വളരെ മുമ്പ് തന്നെ ഉയർന്നിട്ടു മുണ്ട്.

    ചെങ്ങളായി, ശ്രീ കണ്ഠാപുരം, പയ്യാവൂർ, ഏരുവേശ്ശി, ഇരിക്കൂർ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകൾ അടങ്ങുന്ന വലിയ പ്രദേശമാണ് മണ്ഡലം . നിലവിൽ മലയോര മേഖലയിൽ എന്ത് അത്യാഹിതം സംഭവിച്ചാലും കിലോമീറ്ററങ്ങൾ അപ്പുറത്തുള്ള തളിപ്പറമ്പിലെ ഫയർ സ്റ്റേഷനെയാണ് ആ ശ്രയിക്കുന്നത്. ഇവരുടെ സഹായം ലഭിക്കണമെങ്കിൽ തന്നെ മണിക്കൂറുകൾ വേണ്ടി വരും. വെള്ളപ്പൊക്കം ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന ഇവിടുത്തെ ജനങ്ങൾക്ക് ഫയർ സ്റ്റേഷൻ അനുഗ്രഹം ആയിരിക്കും.

    വളപ്പട്ടണം പുഴയുടെ കൈവഴിയായ ശ്രീ കണ്ഠാപുരം-കോട്ടൂർ പുഴയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ശ്രീ കണ്ഠാപുരം പട്ടണം കഴിഞ്ഞ പ്രളയകാലത്ത് ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു പാട് ജീവനുകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇത്തരം സന്ദർഭങ്ങളിലാണ് ഫയർഫോഴ്സിന്റെ സഹായം ലഭിക്കേണ്ടത്. എന്നാൽ പലപ്പോഴും ഇവിടുത്തെ ജനങ്ങൾക്കും വ്യാപാരികൾക്കും സഹായം ലഭ്യമായിട്ടില്ല. ഫയർ സ്റ്റേഷൻ സ്ഥാപിതമായാൽ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728