Header Ads

ad728
  • Breaking News

    ചന്ദനക്കാംപാറ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷം


    പയ്യാവൂർ :മലയോര മേഖലകളിലെ രൂക്ഷമായ കാട്ടാന ശല്യം  കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം ചന്ദനക്കാംപാറയിൽ കാട്ടാന ഇറങ്ങി വടക്കേൽ അപ്പച്ചന്റെ 15 ഓളം തെങ്ങുകൾ നശിപ്പിച്ചു. കാളിയാനി ജെയിംസ്,സേവ്യർ വടക്കേൽ , സജൻ വെട്ടുകാട്ടിൽ,വർഗീസ് മൂന്നുപ്ലാക്കൽ, മോഹൻദാസ് പന്നി മൂക്കൽ, പത്മപ്രഭ പുത്തൻപുരയിൽ എന്നിവരുടെ തെങ്ങ്,വാഴ, കപ്പ,ചേമ്പ് തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചു. കോവിഡിന്റെ ദുരിതത്തിൽ കഴിയുന്ന കർഷകർക്ക് ഈ അക്രമണം ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിൽ എത്തിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉടനടി സർക്കാർ കൈക്കൊള്ളണമെന്നും കാർഷിക വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകണമെന്ന് സ്ഥലം സന്ദർശിച്ച സജീവ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ചന്ദനക്കാംപാറ ഇടവക വികാരി ഫാ.ജോസഫ് ചാത്തനാട്ട്, കോൺഗ്രസ് പയ്യാവുർ മണ്ഡലം പ്രസിഡന്റ ഇ കെ.കുര്യൻ, പയ്യാവൂർ പഞ്ചായത്ത് അംഗം ജിത്തു തോമസ് , കോൺഗ്രസ് നേതാവ് കെ.ടി മൈക്കിൾ, യുത്ത് കോൺഗ്രസ്സ് നേതാവ് സനൽ മാത്യു , ഐ എൻ ടി യു സി നേതാവ് ബേബി മുല്ലക്കരി എന്നിവർ സന്നിഹിതരായിരുന്നു.അഡ്വ. സജീവ് ജോസഫ് എംഎൽഎ കർഷകരുടെ പ്രശ്നങ്ങൾ ഗവൺന്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളിൽ പ്രതീക്ഷയുണ്ടെന്നും,കാട്ടാന ശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ശാശ്വത പരിഹാരമാർഗങ്ങൾ കൈക്കൊള്ളണമെന്നും ഫലവത്തായ വൈദ്യുതി വേലി നിർമ്മാണം, ആനത്താരകളിൽ ആന മതിൽ, ശക്തമായ മുള്ളുകമ്പി വേലി തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചു കാട്ടാനകളെ ജനവസാകേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയണം.വന്യജീവികൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക്‌ ഉടനടി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം.  കർണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന പയ്യാവൂർ പഞ്ചായത്തിലെ  വഞ്ചിയം, ആടാംപാറ, ഷിമോഗ, പാടാംകവല, കാഞ്ഞിരകൊല്ലി, ശാന്തിനഗർ തുടങ്ങിയ ജനവസാകേന്ദ്രങ്ങളിൽ കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും ഉപദ്രവങ്ങൾ കൊണ്ട് ജീവിതം ദുസ്സഹമായ കർഷർ കാലങ്ങളായി ഉയർത്തികൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കു നേരെ ഭരണകൂടങ്ങൾ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണെന്നും ഇനിയും ഇത് തുടർന്നാൽ ശക്തമായ സമരപരിപാടികളുമായ മുന്നോട്ടു പോകുമെന്നും പയ്യാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ കുര്യൻ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728