Header Ads

ad728
  • Breaking News

    ദേവമാതാ ഹൈസ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ദേവമാതാ ഹൈസ്കൂളിലെ അധ്യാപകരെ ആദരിച്ചു.

     പൈസക്കരി.  ദേവമാതാ ഹൈസ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ദേവമാതാ  ഹൈസ്കൂളിലെ  അധ്യാപകരെ ആദരിച്ചു. സമ്മേളനം ദേവമാതാ എഡ്യുക്കേഷണൽ ട്രസ്റ്റ് ഡയറക്ടറും ഹൈസ്കൂൾ അസിസ്റ്റന്റ് മാനേജരുമായ ഫാദർ തോമസ് ഇളം പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. നാടിന്റെ ചരിത്രഗതിയെ തിരുത്തിയെഴുതാൻ  തലമുറകളെ പ്രാപ്തരാക്കുന്ന വരാണ് അധ്യാപകർ എന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറയുടെ വ്യക്തിത്വവികാസത്തിന് ആയും സമൂഹത്തിന്റെ പുനർനിർമ്മാണത്തിനായും അധ്യാപക സമൂഹം നടത്തുന്ന ആത്മാർപ്പണ ത്തെയും കഠിനപ്രയത്നത്തെയും അദ്ദേഹം അഭിനന്ദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു എൻ പി അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട്  ബിനു മണ്ഡപത്തിൽ, അധ്യാപക പ്രതിനിധി ജോസഫ് സി എ, ബിജി കുന്നുമ്മേൽ  എന്നിവർ പ്രസംഗിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728