Header Ads

ad728
  • Breaking News

    മാലിന്യ ശേഖരണത്തിന് ഡിജിറ്റൽ ആപ്പുമായി ശ്രീകണ്ഠാപുരം നഗരസഭ




     ശ്രീകണ്ഠപുരം : ശ്രീകണ്ഠാപുരം നഗരസഭയിൽ സമ്പൂർണ്ണ അജൈവ മാലിന്യ ശേഖരണം ലക്ഷ്യമാക്കി ഡിജിറ്റൽ ആപ്പ് പുറത്തിറക്കി. ഹരിത കർമ്മ സേന യുടെ അജൈവ മാലിന്യ ശേഖരണം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന തോടുകൂടി 100% മാലിന്യനിർമാർജന പ്രവർത്തനം വിജയ ത്തിലേക്കെത്തിക്കുക കയാണ് ശ്രീകണ്ഠപുരം നഗരസഭ.
      നഗരസഭയിലെ 30 വാർഡുകളിലും പ്രത്യേക കലണ്ടർ അടിസ്ഥാനത്തിൽ പാഴ് വസ്തു ശേഖരണത്തിനു ഡിജിറ്റൽ സംവിധാനം  ഒരു ക്കുകയാണ് ശ്രീകണ്ഠപുരം നഗരസഭ.നിലവിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം വിജയകരമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ മറ്റ്അ ജൈവ വസ്തുക്കൾ കൂടി ശേഖരിച്ചു സമ്പൂർണ്ണ മാലിന്യ സംസ്കരണത്തിന് പദ്ധതികൾ ആവിഷ്കരിക്കുകയാണ്.മുപ്പത് വാർഡുകളിലും പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾ എല്ലാ മാസവും വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു പുറമേ ചെരുപ്പുകൾ, തുണികൾ, കുപ്പിച്ചില്ലുകൾ, മരുന്ന് സ്ട്രിപ്പുകൾ, തെർമോകോളുകൾ  എന്നിവ ശേഖരിച്ച് കാവുമ്പായി യിൽ പ്രവർത്തിക്കുന്ന എം സി എഫ് കേന്ദ്രത്തിൽ എത്തിക്കുകയും അവിടെനിന്നും തരംതിരിച്ചു ആർ ആർ എഫ് കേന്ദ്രത്തിൽ സൂക്ഷിക്കുകയും ചെയ്യും. അതിനുശേഷം സമയബന്ധിതമായി നഗരസഭയെ മാലിന്യനിർമാർജനത്തിന് സഹായിക്കുന്ന ഏജൻസിക്ക് കൈമാറും.
       ഇതിനോടകം തുടക്കം കുറിച്ച പാഴ് വസ്തു ശേഖരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും യൂസർ ഫീ ശേഖരണത്തിൽ കൃത്യത വരുത്തുന്നതിനും നഗരസഭയിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും ക്യു ആർ കോഡ് വഴി മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കും. ഹരിത കർമ്മ സേന വളണ്ടിയർമാർ എത്തി മാലിന്യം ശേഖരിക്കുന്നു എന്ന് ഉറപ്പു വരുത്താൻ വീട്ടുകാർക്കും സ്ഥാപന മേധാവികൾക്കും ഈ മൊബൈൽ ആപ്പ് വഴി  സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ഹരിത കർമ്മ സേന ക്ക് മാലിന്യം കൈമാറാത്ത വരുടെ വിവരങ്ങൾ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൽ ലഭിക്കുന്നതോടെ തുടർ നിയമനടപടിയുമായി നഗരസഭക്ക് മുന്നോട്ടുപോകുന്നതിനും ഇത്തരക്കാർക്ക് ബോധവൽക്കരണം നടത്തുന്നതിനും സാധിക്കും.
       വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളുടെ തൂക്കവും ഈടാക്കുന്ന യൂസർ ഫീ യും ഹരിത കർമ്മ സേന വളണ്ടിയർ ആപ്പിൽ രേഖപ്പെടുത്തുന്നതോടെ ഉടമസ്ഥരുടെ മൊബൈൽഫോണിൽ എസ്എംഎസ് സന്ദേശം ലഭിക്കും. ജിപിഎസ് സംവിധാനത്തോടെ യാ ണ് മൊബൈൽ ആപ്പ് പ്രവർത്തിക്കുക. മാലിന്യശേഖരണം സംബന്ധിച്ച പരാതികളും ആശങ്കകളും ഉടമസ്ഥർക്ക് ഈ ആപ്പ് വഴി നഗരസഭയെ അറിയിക്കാൻ ആകും. ഇതിനായി എല്ലാ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ക്യു ആർ കോഡ് പതിക്കും. നഗരസഭയിൽ നിന്നും പൊതുജനങ്ങൾ ക്കു കിട്ടുന്ന സേവനങ്ങൾ ഭാവിയിൽ ലഭിക്കുന്നതിന് ഹരിതകർമ്മസേന ക്ക് മാലിന്യം കൈമാറുന്നതിന്റെ രേഖകൾ ഹാജരാക്കണമെന്ന്  ചെയർപേഴ്സൺ അറിയിച്ചു. ഇതിനായി ആവശ്യമെങ്കിൽ കൗൺസിൽ തീരുമാനമെടുക്കും. എല്ലാ വീടുകളിലും സമയക്രമം കാണിച്ചുകൊണ്ടുള്ള കലണ്ടർ വിതരണം ചെയ്യും. നഗരസഭയെ മാലിന്യനിർമാർജനത്തിന് സഹായിക്കുന്ന ഗ്രീൻ വേംസ് എക്കോ സൊല്യൂഷൻ എന്ന സ്ഥാപനമാണ് ആപ്പ് വികസിപ്പിച്ചത്.
       ഡിജിറ്റലൈസേഷൻ റെ ഉദ്ഘാടനം ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ അധ്യക്ഷയായിരുന്നു.
        വൈസ് ചെയർമാൻ പി കെ ശിവദാസൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിപി നസീമ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ശ്രീമതി ജോസഫിന ടീച്ചർ, ചന്ദ്രാംഗദൻ മാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ  കെ വി ഗീത, നഗരസഭാ സെക്രട്ടറി കെ പി ഹസീന, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ സഹദേവൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്ദീപ്,മുനീർ, ഷാലീജ്, രേഖ, നവാസ്  ഹരിതകർമ്മസേന വളണ്ടിയർമാർ  എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728