Header Ads

ad728
  • Breaking News

    മികവുറ്റ നേതൃത്വത്തിന് ചെമ്പേരി ജെസിഐയുടെ ആദരവ്





    പയ്യാവൂർ: ചെമ്പേരി ജൂനിയർ ചേംബർ ഇൻറർനാഷണലിന്റെ ആഭിമുഖ്യത്തിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് കോവിഡ് വാക്സിൻ ഫസ്റ്റ് ഡോസ്100% പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവലിനെ മെമന്റോ നൽകി ആദരിച്ചു .പഞ്ചായത്ത് ഓഫീസിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ മണിക്കടവ് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു . ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. ഈ നേട്ടം കൈവരിച്ച കണ്ണൂർ ജില്ലയിലെ ആദ്യ പഞ്ചായത്താണ് ഏരുവേശ്ശി. ഇതിന് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡണ്ട് , പഞ്ചായത്ത് മെമ്പർമാർ ,  ആരോഗ്യ വകുപ്പ് ജീവനക്കാർ , പഞ്ചായത്ത് ജീവനക്കാർ,
    ആശാ വർക്കർമാർ ,മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവരെ യോഗം അഭിനന്ദിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ, ജെ സി ഐ ഇന്ത്യ സോൺ 19  കോർഡിനേറ്റർ സോവിൻ .കെ.തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ജയശ്രീ ശ്രീധരൻ , പഞ്ചായത്ത് സെക്രട്ടറി റോബർട്ട് , അസിസ്റ്റന്റ്  സെക്രട്ടറി ബിജോയ് നിരപ്പത്ത്, ഹെഡ്ക്ലർക്ക് എം പ്രദീപ് , നിർമ്മല ഹയർ സെക്കണ്ടറി റിട്ട. പ്രിൻസിപ്പൽ മാത്യു ജോസഫ് , വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ.എം വാസുദേവൻ നായർ , ചെമ്പേരി ജെ സി ഐ  സെക്രട്ടറി സുനിൽ പീറ്റർ , ബോബിൻ അപ്പോളോ, തോമസ് കാരക്കുന്നേൽ, ഇമ്മാനുവൽ ചെമ്മനാംതടത്തിൽ, ബിനോയ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728