Header Ads

ad728
  • Breaking News

    ചെമ്പേരി വൈസ്മെൻ ക്ലബ്ബ് അദ്ധ്യാപക വന്ദനം പരിപാടി നടത്തി

    പയ്യാവൂർ: സ്നേഹം, സത്യം, സമത്വം, ത്യാഗം എന്നിങ്ങനെയുള്ള ജീവിത മൂല്യങ്ങൾ പകർന്നു തന്ന് അക്ഷരവഴിയിലൂടെ കൈ പിടിച്ചു നടത്തിയ എല്ലാ അദ്ധ്യാപകരോടുമുള്ള ആദര സൂചകമായി ചെമ്പേരി വൈസ്മെൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ധ്യാപക വന്ദനം പരിപാടി നടത്തി. ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ്  ചെമ്പേരി ഫൊറോനാ വികാരിയും, സ്കൂൾ മാനേജരുമായ റവ.ഡോ ജോർജ് കാഞ്ഞിരക്കാട്ട് ഉത്ഘാടനം ചെയ്തു. ചെമ്പേരി വൈസ്മെൻ ക്ലബ്ബ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.ചെമ്പേരി നിർമ്മല സ്കൂളിലെ മുഴുവൻ അദ്ധ്യാപകരെയും പ്രതിനിധീകരിച്ച്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സി ഡി സജീവ് , ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം ജെ ജോർജ് , യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി പോൾ എന്നിവർ ക്ലബ്ബിന്റെ ആദരവ് ഏറ്റുവാങ്ങി.ക്ലബ് അംഗങ്ങളായ  കുടിയാന്മല ഹൈസ്കൂൾ അദ്ധ്യാപകരായ വിനു മണിമല, വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ വാസുദേവൻ എന്നിവരെയും ആദരിച്ചു. തുടർന്ന് അദ്ധ്യാപക ദിന കേക്ക് മുറിച്ചു. ചടങ്ങിൽ മാർട്ടിൻ കോട്ടയിൽ, അനിൽ പരവരാകത്ത് , ജെയ്മോൻ മറ്റത്തിൻകര, ബെൻസൻ തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728