Header Ads

ad728
  • Breaking News

    ചെമ്പേരിയിൽ സീറ്റ് വാർഷിക പൊതുയോഗവും അധ്യാപകദിനാഘോഷവും നടത്തി


    പയ്യാവൂർ:ചെമ്പേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അധ്യാപക സംഘടനയായ കാത്തലിക് എഡ്യൂക്കേഷണൽ എംപ്ലോയീസ് ട്രസ്റ്റ് (സീറ്റ്) വാർഷിക പൊതുയോഗവും അധ്യാപകദിനാഘോഷവും അഡ്വ.സജീവ് ജോസഫ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് ജോസ് മേമടം അധ്യക്ഷത വഹിച്ചു. ചെമ്പേരി ഫൊറോനാ വികാരി ഡോ.ഫാ ജോർജ് കാഞ്ഞിരക്കാട്ട് അധ്യാപകദിന സന്ദേശം നൽകി. ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന കെ എ യോഹന്നാൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന എക്സലൻസ് അവാർഡ് പ്രശസ്ത റോബോട്ടിക് ശാസ്ത്രജ്ഞനും ഇലക്ട്രോണിക്സ് എൻജിനിയറിങ് മേഖലയിലെ പ്രതിഭയുമായ സുനിൽ പോളിന് അഡ്വ സജീവ് ജോസഫ് എം എൽ എ സമ്മാനിച്ചു.സിവിൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി ഊരാളുങ്കൽ സൊസൈറ്റിയിൽ ടെക്നിക്കൽ വിഭാഗം അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന ചെമ്പേരി സ്വദേശി അരുൺ സി ഇമ്മാനുവേൽ , ചെമ്പേരിയിലെ ആദ്യകാല അധ്യാപകനായിരുന്ന ജോർജ് മാത്യു പന്നിക്കോട്ട് . നിർമല ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ്, നിർമല ഹയർ സെക്കന്ററിയിൽനിന്ന് പ്രിൻസിപ്പലായി പ്രൊമോഷൻ ലഭിച്ച ഷാജി വർഗീസ് , വിവിധ മത്സരങ്ങളിൽ ജേതാക്കളായ കുട്ടികൾ എന്നിവരെ യോഗത്തിൽ ആദരിച്ചു. ഫാ . മാത്യു കല്പകശ്ശേരി , സജീവ് ചെറുവത്തൂർ , ഇമ്മാനുവേൽ ജോർജ് , ലിസിയമ്മ ജോസഫ് , ഷെബി കുഴിവേലിപ്പുറം , സജിത്ത് കൊച്ചുപറമ്പിൽ , ജോസ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728