Header Ads

ad728
  • Breaking News

    ജോൺ ബ്രിട്ടാസ് എം.പി.ക്ക് ജന്മനാടിന്റെ ആദരം; തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു


    നടുവിൽ: ജോൺ ബ്രിട്ടാസ് എം.പി.ക്ക് ജന്മനാട്ടിൽ സ്വീകരണം. പുലിക്കുരുമ്പ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലാണ് സ്വീകരണപരിപാടി ഒരുക്കിയത്. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തിയ ചടങ്ങിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷണിക്കപ്പെട്ട വ്യക്തികളാണ് പങ്കെടുത്തത്. തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

    സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വിശിഷ്ടാതിഥിയായിരുന്നു. നടുവിൽ പഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടംപള്ളിൽ ഉപഹാരസമർപ്പണം നടത്തി. സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് ആലിലക്കുഴിയിൽ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ റെജി പടിഞ്ഞാറേ ആനിശ്ശേരി, ഷിജി കൊല്ലിയിൽ, സാജു ജോസഫ്, പുലിക്കുരുമ്പ ഇടവക കോ ഓർഡിനേറ്റർ ജോയ് കരുവൻമാക്കൽ, സോഫിയാമ്മ ജോസഫ്, വി.വി.തോമസ്, വിൻസൻറ് പല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു.

    പുലിക്കുരുമ്പ സെയ്ൻറ് ജോസഫ്സ് ഹൈസ്കൂളിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. ബ്രിട്ടാസ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സെയ്ൻറ് ജോസഫ്സ് യു.പി. സ്കൂൾ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ 40 വിദ്യാർഥികൾക്ക് അദ്ദേഹം സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728