Header Ads

ad728
  • Breaking News

    മലയോര വികസന സെമിനാറിന്റെ സംഘാടക സമിതി ഓഫീസ് ഇരിക്കൂർ നിയോജക മണ്ഡലം എം. എൽ. എ അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു


    കേരള റിപ്പോർട്ടേഴ്‌സ് & മീഡിയ പേഴ്സൺസ് യൂണിയൻ ഇരിട്ടി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാമ ദർശൻ  മലയോര വികസന സെമിനാറിന്റെ സംഘാടക സമിതി ഓഫീസ് ഇരിക്കൂർ നിയോജക മണ്ഡലം എം. എൽ. എ  അഡ്വ:  സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു




    കെ. ആർ. എം. യു. നേതൃത്വത്തിൽ സെപ്റ്റംബർ 18 ന് ശനിയാഴ്ച കാഞ്ഞിരക്കൊല്ലി ശശിപ്പാറയ്ക്കു സമീപത്തുള്ള ഉടുമ്പമലയ് ഹിൽ റിസോർട്ടിൽ വച്ചു സംഘടിപ്പിക്കുന്ന ഗ്രാമ ദർശൻ  മലയോര വികസന സെമിനാറിൽ   കണ്ണൂർ ജില്ലാപഞ്ചായത്ത്‌, ഇരിക്കൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകൾ, ശ്രീകണ്ഠപുരം, ഇരിട്ടി മുൻസിപ്പാലിറ്റികൾ, പയ്യാവൂർ, ഉളിക്കൽ, പായം, ആറളം, അയ്യങ്കുന്ന്, പടിയൂർ -കല്ല്യാട്, ഇരിക്കൂർ, എരുവേശി, ഗ്രാമ പഞ്ചായത്തുകളും, പബ്ലിക് റിലേഷൻസ്, പൊതുമരാമത്ത്, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, വാട്ടർ അതോറിറ്റി, കൃഷി, റവന്യൂ, പോലീസ്, ഫയർഫോഴ്‌സ്, എക്സൈസ്,മോട്ടോർ വകുപ്പ്, ഫോറസ്റ്റ്, ഇലക്ട്രിസിറ്റി, കുടുംബശ്രീ എന്നീ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കുചേരും, ഗ്രാമ ദർശൻ മലയോര വികസന സെമിനാറിന്റെ ഭാഗമായി ഉളിക്കലിലാണ്  സംഘാടകസമിതി ഓഫീസ് ഒരുക്കിയിട്ടുള്ളത്. പ്രോഗ്രാം കോ-ഓർഡിനേറ്റർ സുവീഷ് ബാബു ഇരിട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് വിൽസൺ ചാക്കോ അധ്യക്ഷത വഹിച്ചു, അഡ്വ: സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ബ്രോഷർ പ്രകാശനം ഉളിക്കൽ സബ് ഇൻസ്പെക്ടർ പി ബാബുമോൻ നിർവ്വഹിച്ചു, കെ.ആർ. എം.യു സംസ്ഥാന കമ്മിറ്റി അംഗം പീറ്റർ ഏഴിമല ഏറ്റുവാങ്ങി, തോമസ് അയ്യങ്കനാൽ,  കെ.എം. അബൂബക്കർ, സെബാസ്റ്റ്യൻ.പി. ജോസ്, മടവൂർ അബ്ദുൽ ഖാദർ,ഷാജു വി.എൽ, അരുൺ.പി.അശോക്, സിജോ അബ്രഹാം, ഡോളമി മുണ്ടാന്നൂർ, ഉണ്ണികൃഷ്ണൻ സുദിനം,സുനിൽ.കെ.പീറ്റർ, ജസ്റ്റിൻ തോമസ്,സിദ്ദിഖ്.കെ. പി, അജേഷ് മുണ്ടാന്നൂർ, സിബി ശ്രീകണ്ഠാപുരം, തുടങ്ങിയവർ സംസാരിച്ചു ഷൈൻ. ഐ. ടോം നന്ദി പ്രകാശിപ്പിച്ചു,  പുരുഷോത്തമൻ, രാമചന്ദ്രൻ, ഷിബു പി. എം തുടങ്ങിയവരെ സ്വീകരിച്ചുകൊണ്ട് കെ. ആർ. എം. യൂ മെമ്പർഷിപ് ക്യാമ്പയിനും തുടക്കമിട്ടു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728