Header Ads

ad728
  • Breaking News

    വൈദ്യൂതി നിയമം:എൻ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തിൽ ചെമ്പേരിയിൽ വിശദീകരണ യോഗം നടത്തി



    പയ്യാവൂർ...വൈദ്യുതി മേഖലയെ തകർക്കുന്ന വിനാശകരമായ വൈദ്യുതി നിയമം 2021 പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈദ്യുതി മേഘലയിലെ ജീവനക്കാരും ഓഫീസർമാരും അഖിലേന്ത്യാടിസ്ഥാനത്തിൽ ഓഗസ്റ്റ് 10 ന് നടത്തുന്ന പണിമുടക്കിൻ്റെ ഭാഗമായി എൻ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തിൽ ചെമ്പേരിയിൽ വിശദീകരണ യോഗം നടത്തി. യോഗത്തിൽ  കെ.രഘൂത്തമൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഏരുവേശി  മണ്ഡലം പ്രസിഡണ്ട്  ജോസ് പരത്തനാൽ ഉത്ഘാടനം ചെയ്തു. സി പി ഐ എം  ലോക്കൽ സെക്രട്ടറി  ദിലീപ്, പഞ്ചായത്ത് അംഗം എം.ഡി. രാധാമണി, ഏരുവേശ്ശി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം. നാരായണൻ ,  സി ഐ ടി യു മേഖലാ കൺവീനർ  സദാനന്ദൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡണ്ട്  സാബു മണിമല, വയർമാൻ സൂപ്പർവൈസർ അസോസിയേഷൻ (സി ഐ ടി യു ) ഏരിയാ സെക്രട്ടറി  ചന്ദ്രഹാസൻ  കെ എസ് ഇ ബി വർക്കേർസ്  അസോസിയേഷൻ നേതാവ് എ.വി. ഹരിദാസൻ , യൂണിറ്റ് സെക്രട്ടറി പി.വി.പ്രദീപ് പി.കെ.മോഹനൻ  എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728