Header Ads

ad728
  • Breaking News

    യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം വെമ്പുവതെരേസ ഭവൻ അന്തേവാസികളോടൊപ്പം ആഘോഷിച്ചു.





    പയ്യാവൂർ: യൂത്ത് കോൺഗ്രസ്‌ ചന്ദനക്കാംപാറ യൂണിറ്റ് അറുപത്തൊന്നാം സ്ഥാപകദിനം വെമ്പുവ തെരേസഭവനിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി  പ്രസിഡന്റ്‌ ഇ. കെ കുര്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ഈ കോവിഡ് കാലത്ത് ചെയ്ത ഓരോ പ്രവർത്തനങ്ങളും അങ്ങേയറ്റം പ്രശംസനീയം ആണെന്നും, ചന്ദനക്കാംപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനാഘോഷം തികച്ചും വ്യത്യസ്തവും മാതൃകാപരവുമാണെന്നും അദ്ദേഹം പറഞ്ഞു ചന്ദനക്കാംപാറ യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ സനൽ പാമ്പാറ അദ്ധ്യഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി  സിജോ മറ്റപ്പള്ളി, ഐൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ്‌ ബേബി മുല്ലക്കരിയിൽ, ഏരുവേശ്ശി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി  പ്രസിഡന്റ്‌ ജോസ് പരത്തനാൽ, യൂത്ത് കോൺഗ്രസ്‌ ശ്രീകണ്ഠാപുരം പ്രസിഡന്റ്‌ ബിജു, ജനറൽ സെക്രട്ടറി ജോയൽ ചന്ദനക്കാംപാറ യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് സെക്രട്ടറിമാരായ അരുൺ ആന്റോ ജോസഫ് മുളയ്ക്കൽ,ജോയൽ ജോസഫ് അരിയമണ്ണിൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728