Header Ads

ad728
  • Breaking News

    പേരാവൂർ സംഭവം;വൃദ്ധമന്ദിരങ്ങളിൽ വാക്സിനേഷൻ യുദ്ധ കാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം- ഓർഫനേജ് അസോസിയേഷൻ




    പേരാവൂരിലെ അഗതി മന്ദിരത്തിൽ കോവിഡ് ബാധിച്ച് അഞ്ച്  അന്തേവാസികൾ മരിച്ച സാഹചര്യത്തിൽ ജില്ലയിലെ 30 വൃദ്ധമന്ദിരങ്ങളിലേയും ആറ്  സൈക്കോ-സോഷ്യൽ സെന്ററുകളിലെയും അന്തേവാസികൾക്കും ജീവനക്കാർക്കും യുദ്ധകാലടിസ്ഥാനത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് ഓർഫനേജ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബ്രദർ സജിയും ജനറൽ സെക്രട്ടറി അഡ്വ: പി.വി സൈനുദ്ദീനും അധികൃതരോട് ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നിസ്സംഗത പൂർണമായ സമീപനമായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വച്ച് പുലർത്തിയത്. മികച്ച ചികിത്സയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രതീക്ഷ നൽകുന്നതാണ്. തെരുവിൽ അലയുന്നവർ, ഉറ്റവരില്ലാത്ത പ്രായമായവർ, മാനസിക പ്രയാസം നേരിടുന്നവർ എന്നിവരെ പരിരക്ഷിക്കുന്ന സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങൾ കോവിഡ് പ്രതിസന്ധി കാലത്ത് രൂക്ഷമായ സാമ്പത്തിക പ്രയാസങ്ങൾ നേരിടുമ്പോൾ സർക്കാർ ഗ്രാന്റും പെൻഷനും കഴിഞ്ഞ രണ്ടു വർഷമായി ലഭിക്കാത്തത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു. സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് അടിയന്തരമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728